
സ്പെഷ്യൽ റിപ്പോര്‍ട്ട്
“വെറുതെ ഇരിക്കാം… മനസ്സ് സ്വയം ശാന്തമാകും”; ആത്മഹത്യകൾക്കിടയിൽ ശ്രദ്ധേയമായി ജയശ്രീ വടയക്കളത്തിന്റെ കുറിപ്പ്
മനസ്സിന്റെ വേദന മനസ്സിലാക്കാനും മനുഷ്യരെ ചേർത്തുപിടിക്കാനും ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് കുറിപ്പ് വൈറൽ
- ആത്മഹത്യ ചെയ്യുന്നവരെ കുറ്റപ്പെടുത്തുന്നതിന് പകരം, അവരുടെ മനസ്സിലെ വേദന മനസ്സിലാക്കാൻ സമൂഹം ശ്രമിക്കണം
- ചേർത്തുപിടിക്കാനുള്ളൊരു മനസ്സ് സജ്ജമാക്കിയെടുക്കാനുള്ള സാമൂഹ്യപ്രതിബദ്ധത നമുക്കോരോരുത്തർക്കുമുണ്ട്
- മനസ്സ് എന്ന് പറയുന്നത് ഏറ്റവും നിഗൂഢമായ ഒന്നാണ്. സുരഭില സുന്ദര കാല്പനികഭാവങ്ങളിൽ മുഴുകാനും , വിഹ്വല ചിന്തകളെ പെറ്റു പോറ്റാനും അതിന് അസാധാരണ വൈഭവമാണുള്ളത്.
- ഒറ്റപ്പെട്ടുപോയി എന്ന് തോന്നിത്തുടങ്ങിയാൽ പിന്നെ മനസ്സ് വ്യാപരിക്കുന്നത് ഏതെല്ലാം തലങ്ങളിലൂടെയാണെന്ന് ഊഹിക്കാൻ പോലും നമുക്ക് പറ്റില്ല.
- “ജീവിതം ജീവിച്ചു തീർക്കേണ്ടത് നമ്മൾ തന്നെയാണ്. അതിനാൽ സ്വയം സ്നേഹിക്കൂ, മറ്റുള്ളവരെ ചേർത്തുപിടിക്കൂ, പ്രതീക്ഷ കൈവിടരുത്”









