റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയ്ക്കെതിരെ വീണ്ടും ട്രംപ്, ഇന്ത്യ ഏറ്റവും മലിനമായ വായുവുള്ള രാജ്യം

October 23, 2020 - 9:49 am

വാഷിംഗ്ടൺ: അമേരിക്കയിലെ തെരഞ്ഞെടുപ്പ് സംവാദത്തിനിടെ ഇന്ത്യയ്ക്കെതിരെ വീണ്ടും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും മലിനമായ വായുവുള്ള രാജ്യമാണ് ഇന്ത്യ എന്നായിരുന്നു ട്രംപിൻ്റെ പരാമർശം.

നേരത്തേ, ഇന്ത്യ കൊവിഡ് കണക്കുകൾ മറച്ചുവയ്ക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. മ്യൂട്ട് ബട്ടൻ ഉൾപ്പെടുത്തിയ സംവാദത്തിൽ ബൈഡനും ട്രംപും കൊവിഡിലാണ് കൊമ്പു കോർത്തത്. ഡെമോക്രാറ്റുകൾ ഭരിക്കുന്ന സ്ഥലങ്ങൾ കൊവിഡിൻ്റെ കീഴിൽ സമ്പൂർണമായും അമർന്നതായി ട്രംപ് ആരോപിച്ചു. ന്യുയോർക്ക് പ്രേത നഗരമായതായി അദ്ദേഹം പറഞ്ഞു. തൻ്റെ പദ്ധതികൾ കൃത്യമായി മുന്നോട്ടു പോകുന്നു. അദ്ദേഹം പറഞ്ഞു.

എന്നാൽ ബൈഡൻ അതിശക്തമായാണ് ട്രംപിനെതിരെ ആഞ്ഞടിച്ചത്. കൊവിഡിനെതിരെ ട്രംപിന് വ്യക്തമായ പദ്ധതികളില്ല. രാജ്യം തണുത്ത ഇരുട്ടിലേക്കാണ് നീങ്ങുന്നത്. ബൈഡൻ പറഞ്ഞു.

ട്രംപ് നികുതി അടച്ച രേഖകൾ ഹാജരാക്കണം. 2016 മുതൽ നികുതി അടച്ചതിൻ്റെ രേഖകൾ ട്രംപ് പുറത്തുവിട്ടിട്ടില്ല. ലോകത്തിലെ ഏറ്റവും വംശീയ വാദിയായ ഭരണാധികാരി ട്രംപാണെന്നും ബൈഡൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *