ശ്രീലങ്കയ്ക്ക് പിന്തുണ അഭ്യര്‍ഥിച്ച് സോണിയ ഗാന്ധി

July 11, 2022

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. ശ്രീലങ്കയിലെ ജനങ്ങളെയും സര്‍ക്കാരിനെയും ഇന്ത്യ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ശ്രീലങ്കയ്ക്ക് എല്ലാ സഹായവും പിന്തുണയും നല്‍കണമെന്ന് സോണിയ ഗാന്ധി രാജ്യാന്തര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

അജ്ഞാതകേന്ദ്രത്തില്‍നിന്ന് ഉത്തരവുകള്‍ നല്‍കി കാണാതായ പ്രസിഡന്റ് ഗോട്ടബയ രാജപക്ഷെ

July 11, 2022

കൊളംബോ: ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരവേ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് ഉത്തരവുകള്‍ നല്‍കി കാണാതായ പ്രസിഡന്റ് ഗോട്ടബയ രാജപക്ഷെ. പാചകവാതക വിതരണം സുഗമമായി നടത്താന്‍ രാജപക്ഷെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്ധനക്ഷാമം നേടിരുന്നതിനിടെ രാജ്യത്തേക്ക് 3,700 മെട്രിക് ടണ്‍ എല്‍.പി.ജി. …

ലങ്കയില്‍ പ്രസിഡന്റ് കൊട്ടാരവും ഓഫീസും കൈയേറിയ ജനക്കൂട്ടം ആഘോഷത്തിമിര്‍പ്പില്‍

July 11, 2022

കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് കൊട്ടാരവും ഓഫീസും കൈയേറിയ ജനക്കൂട്ടം ആഘോഷത്തിമിര്‍പ്പില്‍. പ്രതിഷേധക്കാര്‍ കൊട്ടാരത്തിലെ ആഡംബരങ്ങള്‍ ആസ്വദിക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു.കൊട്ടാരത്തില്‍ ഒരുക്കിയിരിക്കുന്ന ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിന്റെയും മുറികളില്‍ വിശ്രമിക്കുന്നതിന്റെയും അടുക്കളയില്‍ കയറി ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്. പ്രതിഷേധക്കാര്‍ കൊട്ടാരത്തിനുള്ളിലെ പിയാനോ …

ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി

July 10, 2022

ന്യൂഡല്‍ഹി: ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ശ്രീലങ്കക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എക്കാലവും ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. ഇപ്പോള്‍ അഭയാര്‍ഥി പ്രശ്നങ്ങള്‍ ഇല്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും …

ശ്രീലങ്കയിൽ പ്രക്ഷോഭം തുടരുന്നു. പ്രസിഡന്റ് ഗോത്തബയ രജപക്സെ രാജിക്ക് സമ്മതിച്ചെന്ന് സ്പീക്കർ: രാജി ബുധനാഴ്ച

July 10, 2022

കൊളംബോ: കലാപം രൂക്ഷമായ ശ്രീലങ്കയിൽ പ്രക്ഷോഭം തുടരുകയാണ്. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികൾ കയ്യടക്കിയ ജനക്കൂട്ടം ഇനിയും പിരിഞ്ഞുപോയിട്ടില്ല. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്കടക്കം തീയിട്ടാണ് പ്രക്ഷോഭകർ നിലയുറപ്പിച്ചിട്ടുള്ളത്. ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായ ജനം, 2022 ജൂലൈ 9 ശനിയാഴ്ച …

ഇന്ത്യന്‍ വനിതകള്‍ക്ക് 39 റണ്‍ ജയം

July 8, 2022

പല്ലെകലെ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 39 റണ്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ശ്രീലങ്ക 48-ാം ഓവറില്‍ 216 റണ്ണിന് ഓള്‍ഔട്ടായി. ജയത്തോടെ …

ശ്രീലങ്കയിലെ ഇന്ധന പ്രതിസന്ധി രൂക്ഷം

July 4, 2022

കൊളംബോ: ശ്രീലങ്കയിലെ ഇന്ധന പ്രതിസന്ധി രൂക്ഷം. ഇന്നത്തേക്ക് ആവശ്യമായ പെട്രോള്‍ ശേഖരം രാജ്യത്തില്ലെന്ന് ഊര്‍ജ മന്ത്രി കാഞ്ചന വിജയശേഖര. ഇന്നലെ രാവിലെ 4,000 ടണ്‍ പെട്രോളാണ് രാജ്യത്തുണ്ടായിരുന്നത്. ഇത് ഒരു ദിവസത്തേക്കുള്ള ശേഖരമാണ്. ഈ മാസം 22 നു മാത്രമേ പെട്രോളുമായുള്ള …

ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിത ടീമിന് നാല് വിക്കറ്റ് ജയം

July 2, 2022

പല്ലെക്കലെ: ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കു നാല് വിക്കറ്റ് ജയം.മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിനു മുന്നിലാണ്. ആദ്യം ബാറ്റ് ചെയ്ത ലങ്കന്‍ വനിതകള്‍ 171 റണ്ണിന് ഓള്‍ഔട്ടായി.മറുപടി ബാറ്റ് ചെയ്ത ഇന്ത്യ കളി …

രണ്ടാഴ്ച ഇന്ധനം വില്‍ക്കുന്നത് വിലക്കി ശ്രീലങ്ക

June 29, 2022

കൊളംബോ: അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് ഇന്ധനം വില്‍ക്കുന്നതു വിലക്കി ശ്രീലങ്ക. വരുന്ന രണ്ടാഴ്ചത്തേക്ക് ബസുകള്‍, ട്രെയിനുകള്‍, വൈദ്യ സേവനങ്ങള്‍ക്കും ഭക്ഷണം കൊണ്ടുപോകുന്നതിനുമുള്ള വാഹനങ്ങള്‍ എന്നിവയ്ക്കു മാത്രമേ ഇന്ധനം ലഭിക്കൂ. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇന്ധനവും ഭക്ഷ്യവസ്തുക്കളും …

വനിതാ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലും ഇന്ത്യക്ക് ജയം

June 26, 2022

ഡാംബുല: ശ്രീലങ്കയ്ക്കെതിരായ വനിതാ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലും ഇന്ത്യക്ക് ജയം. അഞ്ച് വിക്കറ്റിന് ജയിച്ച ഇന്ത്യ മൂന്ന് ട്വന്റി20 കളുടെ പരമ്പരയും ഉറപ്പാക്കി.ആദ്യം ബാറ്റ് ചെയ്ത ലങ്കന്‍ വനിതകള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്ണെടുത്തു. മറുപടി …