കൊളംബോ: ശ്രീലങ്കയിലെ ഇന്ധന പ്രതിസന്ധി രൂക്ഷം. ഇന്നത്തേക്ക് ആവശ്യമായ പെട്രോള്‍ ശേഖരം രാജ്യത്തില്ലെന്ന് ഊര്‍ജ മന്ത്രി കാഞ്ചന വിജയശേഖര. ഇന്നലെ രാവിലെ 4,000 ടണ്‍ പെട്രോളാണ് രാജ്യത്തുണ്ടായിരുന്നത്. ഇത് ഒരു ദിവസത്തേക്കുള്ള ശേഖരമാണ്. ഈ മാസം 22 നു മാത്രമേ പെട്രോളുമായുള്ള അടുത്ത കപ്പല്‍ ലങ്കന്‍ തീരത്തെത്തൂ. അടിയന്തര ഉപയോഗത്തിനുള്ള പെട്രോളിനായി വിവിധ ഏജന്‍സികളെ സമീപിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. ഡീസല്‍ ക്ഷാമത്തെ തുടര്‍ന്നു രാജ്യത്തെ ബസ് സര്‍വീസുകളും നിലച്ചുതുടങ്ങി.ഡീസലിനായുള്ള ക്യൂ കൊളംബോയില്‍ ഒരു കിലോമീറ്റര്‍ വരെ പിന്നിട്ടു. പല പെട്രോള്‍ പമ്പുകള്‍ക്കു മുന്നിലും സംഘര്‍ഷമുണ്ടായി.
ശ്രീലങ്കയിലെ ഇന്ധന പ്രതിസന്ധി രൂക്ഷം
