ദേശീയ അന്വേഷണ ഏജന്‍സികള്‍ കുരുക്ക് മുറുക്കിയതോടെ പോപ്പുലര്‍ സംസ്ഥാന നേതാക്കൾ ഒളിവിൽ

September 24, 2022

കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സികള്‍ കുരുക്ക് മുറുക്കിയതോടെ പോപ്പുലര്‍ സംസ്ഥാന നേതാക്കൾ ഒളിവിൽ. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി, എ അബ്ദുൾ സത്താർ, സംസ്ഥാന സെക്രട്ടറി സി എ റൗഫ് എന്നിവരാണ് ഒളിവിൽ പോയത്. ഹര്‍ത്താല്‍ ആക്രമണത്തില്‍ കേരള പൊലീസും …

ഓണാവധി; ‘വീടുപൂട്ടി യാത്രപോകുന്നവര്‍ മൊബൈല്‍ ആപ്പില്‍ വിവരങ്ങള്‍ നല്‍കണം’ സുരക്ഷ ഉറപ്പു വരുത്താമെന്ന് പോലീസ്

September 5, 2022

തിരുവനന്തപുരം: ഓണാവധിക്ക് വീടുപൂട്ടി യാത്രപോകുന്നവര്‍ അക്കാര്യം പോലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പോലീസിനെ അറിയിച്ചാൽ അധിക സുരക്ഷ ഉറപ്പു വരുത്താം. ഇത്തരം വീടുകള്‍ക്ക് സമീപം പോലീസിന്റെ സുരക്ഷയും പട്രോളിങും ശക്തിപ്പെടുത്താന്‍ ഇത് ഉപകരിക്കും. “പോല്‍ ആപ് “എന്ന കേരളാ പോലീസിന്റെ മൊബൈല്‍ …

കോവിഡും 144 ഉം വന്നിട്ടും ജില്ലാ പോലീസ് സൂപ്രണ്ട് മാരുടെ വെബ്‌സൈറ്റുകള്‍ക്ക് ജീവനില്ല

April 27, 2020

തിരുവനന്തപുരം: നിരവധി കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുവാന്‍ ഉണ്ട്.പുറത്തിറങ്ങാന്‍ വയ്യാതെ വീട്ടില്‍ കുടുങ്ങിപ്പോയ ജനങ്ങള്‍ക്കും ഉണ്ട് ഒരുപാട് കാര്യങ്ങള്‍ പറയാനും അറിയിക്കാനും.ഓണ്‍ലൈന്‍ സൗകര്യങ്ങളും ഫോണും മാത്രമാണ് പ്രധാന വഴികള്‍. പക്ഷേ കൊല്ലം സിറ്റി കമ്മീഷണറുടെ ഒഴികെ എല്ലാ വെബ്‌സൈറ്റുകളും വര്‍ഷങ്ങളായി നിശ്ചലവും നിശബ്ദവും …

തോക്കും തിരയും കാണാതായ സംഭവം: സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി

February 19, 2020

കൊച്ചി ഫെബ്രുവരി 19: കേരള പോലീസിന്റെ തോക്കും തിരയും കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്ന് കേരള ഹൈക്കോടതി. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ടെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. വെടിയുണ്ടകളും തോക്കും കാണാതായ സംഭവത്തില്‍ സിബിഐ …

പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജി കണ്ടെത്തലുകള്‍ തള്ളി ആഭ്യന്തര സെക്രട്ടറി

February 19, 2020

തിരുവനന്തപുരം ഫെബ്രുവരി 19: സംസ്ഥാന പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായിയെന്ന സിഎജി കണ്ടെത്തലുകള്‍ തള്ളി ആഭ്യന്തര സെക്രട്ടറി. തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ആഭ്യന്തര സെക്രട്ടറി ശരിവച്ചു. രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിലെ പിഴവാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധനാ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. …

ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനമെന്ന് റിപ്പോര്‍ട്ട്

February 14, 2020

തിരുവനന്തപുരം ഫെബ്രുവരി 14: സംസ്ഥാന പോലീസ് വകുപ്പിലെ അഴിമതി സംബന്ധിച്ച് സിഎജി റിപ്പോര്‍ട്ടിന് പിന്നാലെ കൂടുതല്‍ ക്രമവിരുദ്ധ നടപടികളുടെ വിവരങ്ങള്‍ പുറത്ത്. ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനമെന്ന് റിപ്പോര്‍ട്ട്. ടോം ജോസിന് വാഹനം വാങ്ങിയത് …

കേരള പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രിയുടെ ഗണ്‍മാനും പ്രതി

February 14, 2020

തിരുവനന്തപുരം ഫെബ്രുവരി 14: സംസ്ഥാന പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതി. പതിനൊന്ന് പ്രതികളുള്ള കേസില്‍ മൂന്നാം പ്രതിയാണ് മന്ത്രി സുരേന്ദ്രന്റെ ഗണ്‍മാന്‍ സനില്‍ കുമാര്‍. രജിസ്റ്റര്‍ സൂക്ഷിക്കുന്നതിലെ വീഴ്ച പരിശോധിച്ചാണ് പോലീസുകാരെ പ്രതികളാക്കിയിരിക്കുന്നത്. രജിസ്റ്ററില്‍ …

പോലീസിന്റെ ‘സിംസ്’ പദ്ധതിയിലും ക്രമക്കേട്

February 13, 2020

തിരുവനന്തപുരം ഫെബ്രുവരി 13: കെല്‍ട്രോണുമായി ചേര്‍ന്ന് നടപ്പാക്കുന്ന സിംസ് പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനത്തിലും പാളിച്ചകള്‍ ഉണ്ടെന്ന് വ്യക്തമാകുകയാണ്. പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് അടക്കം വകുപ്പിനെതിരായ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) …

പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കെതിരെ സിഎജി റിപ്പോര്‍ട്ടില്‍ ഗുരുതര പരാമർശം

February 12, 2020

തിരുവനന്തപുരം ഫെബ്രുവരി 12: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കെതിരെ സിഎജി റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍. പോലീസ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണത്തിനുള്ള തുക വക മാറ്റിയെന്നും പോലീസില്‍ കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്നതിനുള്ള തുകയില്‍ 2.81 കോടി …

കള്ളന്‍ കയറിയാല്‍ പോലീസ് ഉടന്‍ അറിയും: ഓണ്‍ലൈന്‍ സുരക്ഷാ സംവിധാനവുമായി കേരള പോലീസ്

January 28, 2020

തിരുവനന്തപുരം ജനുവരി 28: വീടുകളിലും സ്ഥാപനങ്ങളിലും ആരെങ്കിലും അതിക്രമിച്ച് കയറിയാല്‍ പോലീസ് ഇനി വിവരം ഉടന്‍ അറിയും. സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം (സിഐഎംഎസ്) പദ്ധതിയുമായി സംസ്ഥാന പോലീസ്. കെല്‍ട്രോണുമായി സഹകരിച്ചാണ് പുതിയ പദ്ധതി. സിഐഎംഎസ് പരിരക്ഷയുള്ള വ്യാപാര സ്ഥാപനങ്ങളിലോ വീടുകളിലോ …