സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോടും കണ്ണൂരുമാണ് രണ്ടുപേർ മരിച്ചത്

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോടും കണ്ണൂരുമാണ് രണ്ടുപേർ മരിച്ചത്. കോഴിക്കോട് വട്ടോളി കുന്നുമ്മൽ സ്വദേശി കുമാരൻ (77), കണ്ണൂർ പാനൂരിൽ പാലക്കണ്ടി അബ്ദുള്ള (82) എന്നിവരാണു മരിച്ചത്.

മരണശേഷം നടത്തിയ പരിശോധനയിലാണ് കുമാരന് കോവി‍ഡ് സ്ഥിരീകരിച്ചത്. കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മേഖലയിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു

Share
അഭിപ്രായം എഴുതാം