ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂനെ ആശുപത്രിയില്‍ ആരംഭിച്ചു

September 22, 2020

പൂനെ: പൂനെയിലെ സാസൂണ്‍ ജനറല്‍ ആശുപത്രിയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) നിര്‍മ്മിക്കുന്ന ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനിന്റെ മൂന്നാം ഘട്ട ഹ്യൂമന്‍ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചു.’കോവിഷീല്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് ആരംഭിച്ചിരിക്കുന്നത്. വാക്‌സിനിലെ മൂന്നാം ഘട്ടപരീക്ഷണങ്ങള്‍ ഞങ്ങള്‍ …

കൊവിഡ്: ഐസിയു ബെഡ് ലഭിക്കുന്നത് നാല് ശതമാനത്തിന് മാത്രം: 78 ശതമാനം പേര്‍ ഇതിനായി സ്വാധീനവും ബന്ധങ്ങളും ഉപയോഗിക്കേണ്ടി വരുന്നുവെന്ന് സര്‍വേ

September 22, 2020

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാവുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്നും എന്നാല്‍ ഇവര്‍ക്കാവിശ്യമായ ഐസിയു യുണിറ്റുകള്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ട്. ഐസിയു ആവശ്യപ്പെടുന്നവരില്‍ നാല് ശതമാനത്തിന് മാത്രമേ ഇത് ലഭ്യമാവുന്നുള്ളു. ഇതില്‍ തന്നെ 78 ശതമാനം ആളുകളും സ്വന്തം സ്വാധീനവും ബന്ധങ്ങളും ഉപയോഗിച്ചാണ് …

ഏകീകൃത കൊവിഡ് 19 ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് യോഗി സര്‍ക്കാര്‍

September 21, 2020

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏകീകൃത കൊവിഡ് 19 ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ഈ ആപ്ലിക്കേഷന്‍ ആളുകള്‍ക്ക് കൊവിഡ് കോള്‍ സെന്റര്‍ പോലുള്ള പ്രയോജനം ലഭ്യമാക്കുമെന്ന് ആപ്ലിക്കേഷന്റെ അവതരണ വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരിയെ …

ആരോഗ്യ പ്രര്‍ത്തകരുടെ സുരക്ഷക്ക് മുന്‍ഗണനയെന്ന് യുഎഇ ആരോഗ്യ മന്ത്രി

September 20, 2020

അബുദാബി: രോഗികളുമായി അടുത്തിടപെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷക്കാണ് അടിയന്തിര പരിഗണന നല്‍കുകയെന്ന് യുഎഇ ആരോഗ്യ പ്രതിരോധ വകുപ്പുമന്ത്രി അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ്  അല്‍ ഉവൈസ്.    കോവിഡ് 19 വാക്സിന്‍ ആദ്യഡോസ് സ്വീകരിച്ചുകൊണ്ട്  സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.  അബുദാബിയില്‍ നടന്നുവരുന്ന മൂന്നാംഘട്ട വാക്സിന്‍ പരീക്ഷണത്തിന്‍റെ ക്ലിനിക്കല്‍ പരിശോധനകള്‍ വിജയകരവും …

980 ഗ്രാം തൂക്കവുമായി ജനിച്ച പെണ്‍കുഞ്ഞ് കൊവിഡിനെ അതിജീവിച്ചു

September 18, 2020

ബംഗളൂരു: മാസം തികയാതെ വെറും 980 ഗ്രാം തൂക്കവുമായി ജനിച്ച പെണ്‍കുഞ്ഞ് കൊവിഡിനെ അതിജീവിച്ചു. ജനിച്ച് അഞ്ചാം ദിവസമാണ് കുഞ്ഞിന് കൊവിഡ് സ്ഥീരികരിച്ചത്. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിന് ഇപ്പോള്‍ കൊവിഡോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ …

കൊവിഡിന്റെ ഉത്ഭവത്തിന് പിന്നില്‍ ചൈനീസ് ലാബ്: വാദം ആവര്‍ത്തിച്ച വൈറോളജിസ്റ്റിന്റെ അക്കൗണ്ട് ട്വിറ്റര്‍ നിര്‍ത്തിവച്ചു

September 18, 2020

ന്യൂയോര്‍ക്ക്: കൊവിഡ്-19 വൈറസിന്റെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്ന് തന്നെയാണെന്ന് ആവര്‍ത്തിച്ച ചൈനീസ് വൈറോളജിസ്റ്റ് ലി-മെംഗ് യാന്റെ അക്കൗണ്ട് ട്വിറ്റര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഈ അവകാശവാദത്തെ പിന്തുണയ്ക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അവര്‍ പറഞ്ഞു.”ആളുകള്‍ ഈ സത്യം അറിയണമെന്ന് അവര്‍ …

യുജിസി നെറ്റ് പരീക്ഷകള്‍ മാറ്റിവച്ചു

September 15, 2020

ന്യൂഡല്‍ഹി: സെപ്തംബര്‍ 16 മുതല്‍ നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷകള്‍ മാറ്റിവച്ചു . സെപ്തംബര്‍ 24 മുതലാകും പരീക്ഷകള്‍ നടക്കുകയെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കി . നേരത്തെ സെപ്റ്റംബര്‍ 16 മുതല്‍ 23 പരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഐസിഎആര്‍ പരീക്ഷകളും …

വിമാനടിക്കറ്റ്‌ റീഫണ്ട്‌ സബന്ധിച്ചുളള കേസ്‌ സുപ്രീം കോടതി 23 ലേക്ക്‌ മാറ്റി

September 10, 2020

ന്യുഡല്‍ഹി: ലോക്ക്‌ ഡൗണിന്‍റെ പാശ്ചാത്തലത്തില്‍ യാത്ര മുടങ്ങിയവര്‍ക്കു ടിക്കറ്റിന്‍റെ മുഴുവന്‍ പണവും മടക്കി നല്‍കണമെന്നാവശ്യ പ്പെട്ടുളള ഹര്‍ജിയില്‍ കോന്ദ്രസര്‍ക്കാരിനോടും വിമാനകമ്പനി കളോടും മറുപടി നല്‍കാന്‍ സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ മുഴുവന്‍ പണവും മടക്കി നല്‍കുന്നില്ലെന്ന്‌ ആരോപിച്ച്‌ പ്രവാസി …

കോവിഡ് മരണനിരക്ക് കുറഞ്ഞുവരികയാണെന്ന് കേന്ദ്ര സർക്കാർ, ആകെ മരണങ്ങളുടെ 70% വും 5 സംസ്ഥാനങ്ങളിൽ

September 10, 2020

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മരണനിരക്ക് കുറഞ്ഞുവരികയാണെന്ന് കേന്ദ്രസർക്കാർ. ആഗസ്റ്റ് ആദ്യവാരം 2.15 % ആയിരുന്ന മരണനിരക്ക് സെപ്റ്റംബർ ആദ്യവാരം പിന്നിടുമ്പോൾ 1.7% ആയി കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. രാജ്യത്തെ ആകെ കോവിഡ് മരണങ്ങളിൽ 70 ശതമാനവും …

കൊവിഡ് പോസിറ്റീവായ 82കാരിയായ അമ്മയെ കൃഷി സ്ഥലത്ത് തള്ളി മക്കള്‍

September 9, 2020

വാറങ്കല്‍: കൊവിഡ് പോസിറ്റീവായ 82കാരിയായ അമ്മയെ കൃഷി സ്ഥലത്ത് തള്ളി മക്കള്‍. ബാനറില്‍ നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡില്‍ കഴിഞ്ഞിരുന്ന വൃദ്ധയെ പോലിസ് ഇടപെടലിനെ തുടര്‍ന്ന് മകന്‍ സ്വീകരിച്ചു. അമ്മയ്ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കി നല്‍കുകയും ചെയ്തു. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലുള്ള പീച്ചര …