വിമാനടിക്കറ്റ്‌ റീഫണ്ട്‌ സബന്ധിച്ചുളള കേസ്‌ സുപ്രീം കോടതി 23 ലേക്ക്‌ മാറ്റി

ന്യുഡല്‍ഹി: ലോക്ക്‌ ഡൗണിന്‍റെ പാശ്ചാത്തലത്തില്‍ യാത്ര മുടങ്ങിയവര്‍ക്കു ടിക്കറ്റിന്‍റെ മുഴുവന്‍ പണവും മടക്കി നല്‍കണമെന്നാവശ്യ പ്പെട്ടുളള ഹര്‍ജിയില്‍ കോന്ദ്രസര്‍ക്കാരിനോടും വിമാനകമ്പനി കളോടും മറുപടി നല്‍കാന്‍ സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ മുഴുവന്‍ പണവും മടക്കി നല്‍കുന്നില്ലെന്ന്‌ ആരോപിച്ച്‌ പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയിലാണ്‌ നിര്‍ദ്ദേശം . ഹര്‍ജി 23 ന്‌ വീണ്ടും പരഗണിക്കും

ലോക്ക്‌ഡൗണ്‍ കാലത്തെ ടിക്കറ്റ്‌ തുക തിരികെ നല്‍കാത്തത്‌ 1937 ലെ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്‍റെ ‌ പ്രൊവിഷന്‍ ഓഫ്‌ എയര്‍ ക്രാപ്‌റ്റ്‌ റൂള്‍ അനുസരിച്ച തെറ്റാണെന്ന്‌ ഡിജിസിഎ കോടതിയില്‍ വ്യകതമാക്കിയിരുന്നു.

മാര്‍ച്ച്‌ 25 നും മെയ്‌ 3 നും ഇടയില്‍ ബുക്കുചെയ്‌ത എല്ലാ ടിക്കറ്റിന്‍റെയും തുകതിരികെ നല്‍കുമെന്ന്‌ ഡിജിസിഎ നേരത്തേ വ്യക്തമാക്കിയരുന്നു. ഈ കാലയളവിലെമുഴുവന്‍ തുകയും തിരികെ നല്‍കുമെന്ന്‌ ഇവര്‍ സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്‌തിരുന്നതാണ്‌. ലോക്ക്‌ ഡൗണിന്‍റെ ആദ്യ രണ്ട്‌ ഘട്ടങ്ങളിലായിരുന്നു ഇത്‌.

Share
അഭിപ്രായം എഴുതാം