കൊവിഡ് പോസിറ്റീവായ 82കാരിയായ അമ്മയെ കൃഷി സ്ഥലത്ത് തള്ളി മക്കള്‍

വാറങ്കല്‍: കൊവിഡ് പോസിറ്റീവായ 82കാരിയായ അമ്മയെ കൃഷി സ്ഥലത്ത് തള്ളി മക്കള്‍. ബാനറില്‍ നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡില്‍ കഴിഞ്ഞിരുന്ന വൃദ്ധയെ പോലിസ് ഇടപെടലിനെ തുടര്‍ന്ന് മകന്‍ സ്വീകരിച്ചു.

അമ്മയ്ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കി നല്‍കുകയും ചെയ്തു. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലുള്ള പീച്ചര ഗ്രാമത്തിലാണ് സംഭവം.നാല് ആണ്‍മക്കളും ഒരു മകളുമുള്ള ലച്ചമ്മയെയാണ് കൊവിഡ് സ്ഥിരീകരിച്ച ഉടന്‍ വീട്ടില്‍ സ്ഥലമില്ലെന്ന് പറഞ്ഞ് മകന്‍ കൃഷിയിടത്തിലാക്കിയത്. മൂന്നാമത്തെ മകനോടൊപ്പമാണ് അവര്‍ താമസിച്ചിരുന്നത്. മൊത്തം 5 പേരാണ് വീട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് മകന്‍ അമ്മയെ കൃഷിയിടത്തിലെ ഷെഡിലാക്കുകയും അവിടെ തന്നെ കാര്‍ പാര്‍ക്ക് ചെയ്ത് അതില്‍ കഴിയുകയുമായിരുന്നു.

രോഗബാധിതയായ തന്നെ സംരക്ഷിക്കാന്‍ മക്കള്‍ തയ്യാറാവാതിരുന്നതില്‍ നിരാശയുണ്ടെന്ന് ലച്ചമ്മ പറഞ്ഞു. മറ്റൊരു മകന് രണ്ട് വീടുണ്ട്. എന്നാല്‍ ആ മകനും സംരക്ഷിക്കാന്‍ തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് പോലിസ് അവരുടെ മുഴുവന്‍ മക്കളെയും വിളിച്ച് വരുത്തുകയും രണ്ട് വീടുള്ള മകന്‍ അവരെ വീട്ടില്‍ കൊണ്ടു പോവാമെന്ന ധാരണ ഉണ്ടാക്കുകയായിരുന്നു. ഇതുവരെ സംരക്ഷിച്ചിരുന്ന മകന്‍ ലച്ചമ്മയുടെ ചെലവ് വഹിക്കാനും തയ്യാറായിട്ടുണ്ടെന്ന് എഎസ്ഐ ഉമാകാന്ത് പറഞ്ഞു

Share
അഭിപ്രായം എഴുതാം