ശ്രീലങ്ക അടിയന്തരാവസ്ഥ പിന്‍വലിച്ചു

കൊളംബോ: കലാപകലുഷിതമായ ശ്രീലങ്കയില്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ലക്ഷ്യമിട്ട് രണ്ടാഴ്ച മുമ്പാണു സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കഴിഞ്ഞ ആറിന് അര്‍ധരാത്രി നിലവില്‍വന്ന അടിയന്തരാവസ്ഥ വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പിന്‍വലിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പുതിയ …

ശ്രീലങ്ക അടിയന്തരാവസ്ഥ പിന്‍വലിച്ചു Read More

ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കുമെന്ന് വിക്രമസിംഗെ

കൊളംബോ: ശ്രീലങ്കയെ ഭക്ഷ്യക്ഷാമത്തിലേക്ക് കൂപ്പുകുത്താന്‍ അനുവദിക്കില്ലെന്നും ജനങ്ങള്‍ക്ക് മൂന്നു നേരം ഭക്ഷണം ഉറപ്പാക്കുമെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും കലാപത്തിനുമിടെ പ്രധാനമന്ത്രിയായി അധികാരമേറ്റ റെനില്‍ വിക്രമസിംഗെ. ഇന്ധനക്ഷാമം കടുക്കുകയും ഭക്ഷ്യവസ്തുക്കളുടെ വില മാനംമുട്ടുകയും ചെയ്തതോടെ പലരും പട്ടിണി കിടക്കേണ്ട അവസ്ഥയിലാണ്. പ്രതിസന്ധി കൈകാര്യം …

ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കുമെന്ന് വിക്രമസിംഗെ Read More

വിക്രമസിംഗെയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി

കൊളംബോ: നാലുവട്ടം പ്രധാനമന്ത്രിയായിട്ടുണ്ടെങ്കിലും ശ്രീലങ്കയില്‍ പ്രധാനമന്ത്രി വിക്രമസിംഗെയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി. അദ്ദേഹം നയിക്കുന്ന യുെണെറ്റഡ് നാഷണല്‍ പാര്‍ട്ടിക്ക് 225 അംഗ പാര്‍ലമെന്റില്‍ ഒരു സീറ്റ് മാത്രമേയുള്ളൂ എന്നതാകും പ്രധാന വെല്ലുവിളി. മന്ത്രിസഭാംഗങ്ങളെയെല്ലാം മറ്റ് പാര്‍ട്ടികളില്‍നിന്നു കണ്ടെത്തണം. സ്വതന്ത്ര്യം ലഭിച്ചതിനുശേഷമുള്ള 74 …

വിക്രമസിംഗെയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി Read More

പുതിയ സര്‍ക്കാര്‍ ഈ ആഴ്ച: ഗോട്ടബയ രാജപക്സെ

കൊളംബോ: ഈ ആഴ്ച തന്നെ പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും നിയമിക്കുമെന്നു ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ. സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുണ്ടായ രാഷ്ട്രീയ അസ്ഥിരതയും തെരുവു യുദ്ധമായി പരിണമിച്ച സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി സമ്പര്‍ക്കത്തിലാണ്. ഒരാഴ്ചയ്ക്കുള്ളില്‍ …

പുതിയ സര്‍ക്കാര്‍ ഈ ആഴ്ച: ഗോട്ടബയ രാജപക്സെ Read More

എം.പി മരിച്ചനിലയില്‍: ലങ്കയില്‍ ഓടിയൊളിച്ച് ജനപ്രതിനിധികള്‍

കൊളംബോ: ശ്രീലങ്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഭരണകക്ഷി എം.പി. അമരകീര്‍ത്തി അതുകൊരാള ആത്മഹത്യ ചെയ്യുകയായിരുന്നെന്നു ശ്രീലങ്കന്‍ പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍, അദ്ദേഹത്തെ കൊലപ്പെടുത്തിയെന്ന നിലപാടിലാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ശ്രീലങ്ക പൊദുജന പെരുമുന പാര്‍ട്ടി. ഇതുവരെ 41 ഭരണകക്ഷി നേതാക്കളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടെന്നാണു റിപ്പോര്‍ട്ട്. …

എം.പി മരിച്ചനിലയില്‍: ലങ്കയില്‍ ഓടിയൊളിച്ച് ജനപ്രതിനിധികള്‍ Read More

രാജപക്സെയുടെ രാജിയ്ക്ക് ശേഷവും അക്രമം പടര്‍ന്ന് ലങ്ക

കൊളംബോ: രാജപക്സെകള്‍ക്കെതിരായ കലാപം അക്ഷരാര്‍ഥത്തില്‍ ആളിപ്പടര്‍ന്നതോടെ ശ്രീലങ്കയില്‍ വന്‍ പ്രതിസന്ധി. പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചെങ്കിലും അക്രമം പടരുകയാണ്. ജനക്കൂട്ടത്തെ തോക്കുകൊണ്ട് നേരിടാന്‍ ശ്രമിച്ച ഭരണകക്ഷി എം.പി. അമരകീര്‍ത്തി അതുകൊരാളയെ ഇന്നലെ ഉച്ചകഴിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തി. അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്നു സൂചനയുണ്ട്.കൊളംബോയില്‍നിന്ന് …

രാജപക്സെയുടെ രാജിയ്ക്ക് ശേഷവും അക്രമം പടര്‍ന്ന് ലങ്ക Read More

ശ്രീലങ്കയില്‍ അവശ്യ മരുന്നുകള്‍ക്ക് 40% വില വര്‍ധിപ്പിച്ചു

കൊളംബോ: ശ്രീലങ്കയില്‍ നിത്യേന ഉപയോഗിക്കേണ്ടിവരുന്ന മരുന്നുകളുടെ വില 40% വര്‍ധിപ്പിച്ചു.മാസങ്ങളായി തുടരുന്ന ഭക്ഷ്യ, ഇന്ധന, മരുന്ന് ക്ഷാമത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് വന്‍ പ്രതിഷേധമാണ് നടക്കുന്നത്. അനസ്തേഷ്യ മരുന്നുകളുടെ അഭാവം മൂലം ആശുപത്രികള്‍ ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. ആന്റിബയോട്ടിക്കുകള്‍, കുറിപ്പടിയില്ലാത്ത വേദനസംഹാരികള്‍, ഹൃദ്രോഗം, …

ശ്രീലങ്കയില്‍ അവശ്യ മരുന്നുകള്‍ക്ക് 40% വില വര്‍ധിപ്പിച്ചു Read More

ഭരണഘടനാ ഭേദഗതിക്കൊരുങ്ങി മഹീന്ദ രാജപക്സെ

കൊളംബോ: ജനാഭിലാഷം നിറവേറ്റാന്‍ എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നിവയുടെ നല്ല വശങ്ങള്‍ ഉള്‍പ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യാമെന്ന നിര്‍ദേശവുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്സെ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാരിനെതിരേ പ്രക്ഷോഭം നടക്കുന്നതിനിടെയാണു മഹീന്ദ പുതിയ നിര്‍ദേശം മുന്നോട്ടുവച്ചത്. ജനങ്ങളോട് ഉത്തരവാദിത്തം …

ഭരണഘടനാ ഭേദഗതിക്കൊരുങ്ങി മഹീന്ദ രാജപക്സെ Read More

ഗോതബയ രാജപക്‌സെ തുടരും: 17 മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ രൂപീകരണം.

കൊളംബോ: ശ്രീലങ്കയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ പുതിയ മന്ത്രിസഭ രൂപീകരിച്ചു. 17 മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭാ രൂപീകരണം. ചൊവ്വാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ രാജപക്‌സെയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം നടപടികള്‍ തുടങ്ങുന്നതിനിടെയാണ് പുതിയ മന്ത്രിസഭാ …

ഗോതബയ രാജപക്‌സെ തുടരും: 17 മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ രൂപീകരണം. Read More

അവശ്യ വസ്തുക്കൾ ഉറപ്പാക്കി ജനങ്ങളുടെ ജീവൻ രക്ഷിക്കാനുളള ശ്രമമാണ് ഇപ്പോഴെന്ന് ശ്രീലങ്കൻ കേന്ദ്രബാങ്ക് ഗവർണർ നന്ദലാൽ വീര സിംഗെ

കൊളംബോ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ശ്രീലങ്ക സ്വയം പാപ്പരായി പ്രഖ്യാപിച്ചു. വിദേശകടം തിരികെ നൽകാനുള്ള ശേഷി രാജ്യത്തിന് ഇപ്പോൾ ഇല്ലെന്നും അവശ്യ വസ്തുക്കൾ ഉറപ്പാക്കി ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് ശ്രമം എന്നും കേന്ദ്രബാങ്ക് ഗവർണർ നന്ദലാൽ വീര സിംഗെ …

അവശ്യ വസ്തുക്കൾ ഉറപ്പാക്കി ജനങ്ങളുടെ ജീവൻ രക്ഷിക്കാനുളള ശ്രമമാണ് ഇപ്പോഴെന്ന് ശ്രീലങ്കൻ കേന്ദ്രബാങ്ക് ഗവർണർ നന്ദലാൽ വീര സിംഗെ Read More