എം.പി മരിച്ചനിലയില്‍: ലങ്കയില്‍ ഓടിയൊളിച്ച് ജനപ്രതിനിധികള്‍

കൊളംബോ: ശ്രീലങ്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഭരണകക്ഷി എം.പി. അമരകീര്‍ത്തി അതുകൊരാള ആത്മഹത്യ ചെയ്യുകയായിരുന്നെന്നു ശ്രീലങ്കന്‍ പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍, അദ്ദേഹത്തെ കൊലപ്പെടുത്തിയെന്ന നിലപാടിലാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ശ്രീലങ്ക പൊദുജന പെരുമുന പാര്‍ട്ടി. ഇതുവരെ 41 ഭരണകക്ഷി നേതാക്കളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടെന്നാണു റിപ്പോര്‍ട്ട്. പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ജോത്സ്യന്റെ വീടും ജനക്കൂട്ടം തകര്‍ത്തു. ഭരണകക്ഷി അംഗങ്ങളായ എം.പിമാരും മേയര്‍മാരും ആക്രമണം ഭയന്നു രഹസ്യകേന്ദ്രങ്ങളിലേക്കു മാറിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം