വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലിനു സമീപം നഗരൂരിൽ വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. ചെങ്കിക്കുന്ന് സ്വദേശികളായ കൊച്ചുണ്ണി (60), മകൻ അഖിൽ (35) എന്നിവരാണ് മരിച്ചത്.മാർച്ച് 3 ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം.

സംഭവത്തിൽ നഗരൂർ പോലീസ് കേസെടുത്തു.

പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്. അനധികൃതമായി നിർമിച്ച വേലിയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം. സംഭവത്തിൽ നഗരൂർ പോലീസ് കേസെടുത്തു.

Tags : Father son electrocuted electric fence

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →