ശ്രീലങ്കയില്‍ ബി.ജെ.പി യുണിറ്റ്: അനുമതിയില്ലെന്ന് ലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍

February 17, 2021

കൊളംബോ: വിദേശ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ നിയമം അനുശാസിക്കുന്നില്ലെന്നു ശ്രീലങ്കന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ചെയര്‍മാന്‍ നിമല്‍ പുന്‍ഷിഹെവ. ആത്മനിര്‍ഭര്‍ ദക്ഷിണേഷ്യ ദൗത്യത്തിലുള്‍പ്പെടുത്ത, ശ്രീലങ്കയില്‍ ബി.ജെ.പി രാഷ്ട്രീയഘടകം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേപ്പാളിലും ശ്രീലങ്കയിലും പാര്‍ട്ടിഘടകങ്ങള്‍ സ്ഥാപിച്ച് ഭരണത്തിലെത്താന്‍ ബി.ജെ.പി. …

എല്‍ടിടിഇ അനുസ്മരണ പരിപാടികള്‍ക്ക് ശ്രീലങ്കയില്‍ വിലക്ക്

November 20, 2020

കൊളംബോ: ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈലത്തിന്റെ (എല്‍ടിടിഇ) മരണപ്പെട്ട കേഡര്‍മാരെ അനുസ്മരിക്കുന്ന പരിപാടികള്‍ ശ്രീലങ്കന്‍ കോടതികള്‍ നിരോധിച്ചു. തീവ്രവാദ ഗ്രൂപ്പിനെ അനുസ്മരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കേസെടുക്കുമെന്നും പരിപാടികള്‍ക്കെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച രണ്ട് കോടതികളും വ്യക്തമാക്കി. കൊല്ലപ്പെട്ട പുലികളുടെ നേതാവ് പ്രഭാകരന്റെ …

പത്രസമ്മേളനത്തിൽ വച്ച് പച്ച മീൻ കടിച്ച് മുൻ ശ്രീലങ്കൻ മന്ത്രി; മത്സ്യം കഴിക്കാൻ കോവിഡിനെ ഭയപ്പെടേണ്ടതില്ലെന്നു കാണിക്കാനായിരുന്നു മുൻ മന്ത്രിയുടെ പ്രകടനം

November 19, 2020

കൊളംബോ: കോവിഡ് മൂലം മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയ മത്സ്യമേഖലയെ പുനരുജ്ജീവിപ്പിക്കാൻ പത്രസമ്മേളനത്തിൽ വച്ച് പച്ച മീനിനെ കടിച്ച് കാണിച്ച് ശ്രീലങ്കയിലെ ഒരു മുൻ മന്ത്രി. മുൻ ശ്രീലങ്കൻ മത്സ്യത്തൊഴിലാളി മന്ത്രി ദിലീപ് വെദാരച്ചിയാണ് 17/11/20 ചൊവ്വാഴ്ച കൊളംബോയിൽ വാർത്താ സമ്മേളനത്തിൽ വച്ച് വേവിക്കാത്ത …

മാരക സ്വഭാവമുള്ള 21 കണ്ടെയ്നർ മാലിന്യങ്ങൾ ശ്രീലങ്ക ഇംഗ്ലണ്ടിലേക്ക് തിരിച്ചയച്ചു.

September 28, 2020

കൊളംബോ: ഇംഗ്ലണ്ടിൽ നിന്നുമെത്തിയ 21 കണ്ടെയ്നർ മാലിന്യങ്ങൾ ശ്രീലങ്ക തിരിച്ചയച്ചു. ആശുപത്രി മാലിന്യങ്ങളടക്കമുള്ളവയാണ് തിരിച്ചയച്ചത്. ഉപയോഗിച്ച കിടക്കകൾ , പരമതാനികൾ, തുടങ്ങയവയെന്ന വ്യാജേന എത്തിയതിൽ ആശുപത്രി മാലിന്യങ്ങളടക്കമുള്ളവ ഉൾപ്പെട്ട സാഹചര്യത്തിലാണ് ശ്രീലങ്ക ശനിയാഴ്ച (26/09/2020) ഇവ തിരിച്ചയച്ചത്. 2017 സെപ്റ്റമ്പറിനും 2018 …

വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട ശ്രീലങ്കന്‍ നേതാവ് എംപിയായി സത്യപ്രതിജ്ഞ ചെയ്തു

September 9, 2020

കൊളംബോ: കൊലപാതകക്കേസില്‍ വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട ശ്രീലങ്കന്‍ നിയമസഭാംഗം പ്രേമലാല്‍ ജയശേഖര എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടി (എസ്എല്‍പിപി) അംഗമാണ്. ഓഗസ്റ്റ് 5 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് അദ്ദേഹത്തിന് കൊലക്കേസില്‍ ശിക്ഷ ലഭിക്കുന്നത്.2015 ജനുവരിയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി …