ഐ.ടി.ഐ കഴിഞ്ഞവര്‍ക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ പഠനവും ജോലിയും

November 4, 2022

കൊച്ചി: ഐ.ടി.ഐ കഴിഞ്ഞവര്‍ക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിലേക്ക് കോഴിക്കോട് ഗവ. പോളിടെക്‌നിക് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ഐ.ടി.ഐ ഫിറ്റര്‍, ഷീറ്റ് മെറ്റല്‍, വെല്‍ഡര്‍ അനുബന്ധ കോഴ്‌സുകള്‍ …

കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ അത്യാധുനിക കപ്പല്‍ശാല കപ്പല്‍ശാല രാജ്യത്തിന് സമര്‍പ്പിച്ചു

August 17, 2022

കൊച്ചി: കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഉടമസ്ഥതയിലുള്ള അത്യാധുനിക കപ്പല്‍ശാല രാജ്യത്തിന് സമര്‍പ്പിച്ചു. ഹൗറയിലെ നസീര്‍ഗന്‍ജില്‍ പുതുതായി നിര്‍മ്മിച്ച കപ്പല്‍ശാല കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനോവാളാണ് രാജ്യത്തിന് സമര്‍പ്പിച്ചത്.നാസിര്‍ഗന്‍ജിലെ രണ്ട് നൂറ്റാണ്ട് പഴക്കമുള്ള എച്ച്.ഡി.പി.എല്‍. കപ്പല്‍ നിര്‍മ്മാണ യാര്‍ഡ് 180 കോടി ചെലവില്‍ …

കപ്പൽ നിർമ്മാണ നൈപുണ്യ പരിശീലനത്തിന് അസാപ് കേരളയും കൊച്ചിൻ ഷിപ്പ് യാർഡും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

May 4, 2022

അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരളയും കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും (സിഎസ്എൽ) മറൈൻ മേഖലയിൽ നൈപുണ്യ കോഴ്സുകൾ ആരംഭിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചു. സി.എസ്.എൽ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അസാപ് കേരള ചെയർപേഴ്‌സണും മാനേജിങ് ഡയറക്ടറുമായ ഡോ.ഉഷ ടൈറ്റസും, സി.എസ്.എൽ …

എറണാകുളം: കൊച്ചിക്കുള്ളത് വികസന കാര്യങ്ങൾക്കായി ഏത് ത്യാഗവും സഹിച്ച ചരിത്രം : മന്ത്രി പി.രാജീവ്

January 6, 2022

എറണാകുളം: വികസന കാര്യങ്ങൾക്കു വേണ്ടി ഏത് ത്യാഗവും സഹിക്കാൻ തയാറായ ചരിത്രമുള്ള ഇടമാണ് കൊച്ചിയെന്ന് മന്ത്രി പി.രാജീവ്. കൊച്ചിയുടെ അടയാളമായി ലോകത്തിന്റെ മുമ്പിൽ എപ്പോഴും കാണിക്കുന്ന കൊച്ചിൻ ഷിപ്പ് യാർഡിനു വേണ്ടി സെമിത്തേരി വരെ വിട്ടു നൽകിയതാണ് കൊച്ചിയിലെ വിശ്വാസികൾ. ഇന്ന് …

എറണാകുളം: സ്‌പോണ്‍സര്‍ എ ജാബ്’ പദ്ധതിയിലൂടെ അതിഥി തൊഴിലാളികൾക്കും വാക്സിൻ

October 7, 2021

എറണാകുളം: സ്വകാര്യ ആശുപത്രികളിൽ നിന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെ വാക്‌സിന്‍ ലഭ്യമാക്കുന്ന ‘സ്‌പോണ്‍സര്‍ എ ജാബ്’ ന്റെ ഭാഗമായുള്ള സൗജന്യ വാക്‌സിന്‍ അതിഥി തൊഴിലാളികൾക്കും ലഭ്യമാക്കും. ജില്ലയിലെ തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിൽ വാക്സിൻ ലഭ്യമാണ്. രണ്ടാം ഡോസ് വാക്സിനും ലഭിക്കും. ബിപിസിഎല്ലും കൊച്ചിന്‍ ഷിപ്പ് …

കൊച്ചിന്‍ കപ്പല്‍ശാല നിര്‍മിച്ച മറീന്‍ ആംബുലന്‍സ് ബോട്ട് ‘പ്രതീക്ഷ’ ഫ്‌ളാഗ് ഓഫ് ചെയ്തു

August 27, 2020

തിരുവനന്തപുരം:ഫിഷറീസ് വകുപ്പിനു വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മ്മിക്കുന്ന മൂന്ന് മറീന്‍ ആംബുലന്‍സ് ബോട്ടുകളില്‍ ആദ്യത്തേത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ‘പ്രതീക്ഷ’ എന്ന പേരിലുള്ള ഈ ബോട്ട് ഫിഷറീസ് വകുപ്പിനു കൈമാറി. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്തത്. കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മയുടെ നേതൃത്വത്തില്‍ മറ്റു രണ്ട് ആംബുലന്‍സ് ബോട്ടുകളും നീറ്റിലിറക്കി. ഇവ ഒരു മാസത്തിനകം ഫിഷറീസ് വകുപ്പിനു കൈമാറും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തീരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഈ മൂന്ന് മറീന്‍ ആംബുലന്‍സ് ബോട്ടുകളുടെ സര്‍വീസ്. 23.80 മീറ്റര്‍ നീളവും ആറു മീറ്ററോളം വീതിയുമുള്ള ഈ ബോട്ടുകളില്‍ രണ്ടു രോഗികള്‍ക്കും രണ്ടു പാരാമെഡിക്കല്‍ സ്റ്റാഫിനും ഒമ്പതു ബോട്ടു ജീവനക്കാര്‍ക്കുമുള്ള സൗകര്യങ്ങളാണ് ഉള്ളത്. കൂടാതെ രോഗികളെ പരിശോധിക്കുന്നതിനുള്ള സൗകര്യവും നഴ്സിങ് മുറി, മൂന്നു ബെഡുകള്‍, മോര്‍ചറി ഫ്രീസര്‍, മൂന്ന് മെഡിക്കല്‍ ലോക്കറുകള്‍ തുടങ്ങി വൈദ്യസഹായ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പരമാവധി 14 നോട്ട്‌സ് വേഗത നല്‍കുന്ന രണ്ടു സ്‌കാനിയ മറീന്‍ പ്രൊപല്‍ഷന്‍ എഞ്ചിനുകളാണ് ഈ ബോട്ടിന്റെ കരുത്ത്. ചെന്നൈ ഐഐടിയില്‍ പരിശോധന നടത്തി മികച്ച ഇന്ധന ക്ഷമതയും ഗുണമേന്മയും ഉറപ്പു വരുത്തിയാണ് ഈ ബോട്ടുകള്‍. കപ്പല്‍ശാലയിലേയും ഫിഷറീസ് വകുപ്പിലേയും മുതിര്‍ന്ന ഉദ്യോസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.