എറണാകുളം: സ്വകാര്യ ആശുപത്രികളിൽ നിന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെ വാക്‌സിന്‍ ലഭ്യമാക്കുന്ന ‘സ്‌പോണ്‍സര്‍ എ ജാബ്’ ന്റെ ഭാഗമായുള്ള സൗജന്യ വാക്‌സിന്‍ അതിഥി തൊഴിലാളികൾക്കും ലഭ്യമാക്കും. ജില്ലയിലെ തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിൽ വാക്സിൻ ലഭ്യമാണ്. രണ്ടാം ഡോസ് വാക്സിനും ലഭിക്കും. ബിപിസിഎല്ലും കൊച്ചിന്‍ ഷിപ്പ് യാര്‍ഡും സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ള 40,000 ഡോസ് വാക്‌സിനാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്.
ജില്ലയിലെ 27 സ്വകാര്യ ആശുപത്രികളാണ് സ്പോൺസർ എ ജാബിലൂടെ വാക്സിൻ വിതരണം നടത്തുന്നത്. ആശുപ്രതികളിലോ ആശുപത്രി അധികൃതർ നിശ്ചയിക്കുന്ന ഔട്ട് റീച്ച് സെന്റിറിലോ ആണ് വാക്സിൻ നൽകുന്നത്. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തോ സ്പോട്ട് രജിസ്ട്രേഷൻ വഴിയോ വാക്സിൻ സ്വീകരിക്കാവുന്നതാണെന്ന് ജില്ലാ ലേബർ ഓഫീസർ പി. എം. ഫിറോസ് അറിയിച്ചു.
സ്പോൺസർ എ ജാബ് മുഖേന സൗജന്യമായി വാക്സിൻ ലഭിക്കുന്ന സ്വകാര്യ ആശുപത്രികൾ
എപി വര്‍ക്കി മിഷന്‍ ആശുപത്രി – ആരക്കുന്നം, ബി ആന്‍ഡ് ബി മെമ്മോറിയല്‍ ആശുപത്രി, ഭാരത് റൂറല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍, ചൈതന്യ ആശുപത്രി, ചൈതന്യ ഐ ഇന്‍സ്റ്റിറ്റ്യൂട്ട് , സൈമര്‍, സിട്രസ് ഹെല്‍ത്ത് കെയര്‍-, സിറ്റി ഹോസ്പിറ്റല്‍, ദേവമാതാ ആശുപത്രി, കൂത്താട്ടുകുളം, ഡോ. ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റല്‍ – ആലുവ, ഫാത്തിമ ഹോസ്പിറ്റല്‍, ഫ്യൂച്ചറീസ് ഹോസ്പിറ്റല്‍, ഗൗതം ഹോസ്പിറ്റല്‍, ഇന്ദിരാഗാന്ധി സഹകരണാശുപത്രി, ശ്രീ സുധീന്ദ്ര ഐ.എം.എ, കെ.എം.കെ നോര്‍ത്ത് പറവൂര്‍, ക്രിസ്തു ജയന്ത്രി ആശുപത്രി, ലൂര്‍ദ് ആശുപത്രി, എം.എ.ജെ ആശുപത്രി, നജാത്ത് ആശുപത്രി, ആലുവ, പിഎംഎം ആശുപത്രി, കാലടി, സില്‍വര്‍ലൈന്‍ ഹോസ്പിറ്റല്‍, ശ്രേയസ് ഹോസ്പിറ്റല്‍, സെന്റ്. ജോര്‍ജ് ആശുപത്രി, വിജയലക്ഷ്മി മെഡിക്കല്‍ സെന്റര്‍, വിമല ആശുപത്രി, കാഞ്ഞൂര്‍ എന്നീ 27 സ്വകാര്യ ആശുപത്രികള്‍ വഴിയാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.