ഐ.ടി.ഐ കഴിഞ്ഞവര്‍ക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ പഠനവും ജോലിയും

കൊച്ചി: ഐ.ടി.ഐ കഴിഞ്ഞവര്‍ക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിലേക്ക് കോഴിക്കോട് ഗവ. പോളിടെക്‌നിക് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ഐ.ടി.ഐ ഫിറ്റര്‍, ഷീറ്റ് മെറ്റല്‍, വെല്‍ഡര്‍ അനുബന്ധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.ആദ്യ രണ്ടുമാസം പരിശീലനം കോഴിക്കോട് ഗവ. പോളിടെക്നിക്ക് കോളേജിലും തുടര്‍ന്നുള്ള നാല് മാസം കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലും പരിശീലനം നടക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കുന്ന രീതിയിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അസാപും കൊച്ചിന്‍ ഷിപ്യാര്‍ഡും നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പ്രായപരിധി 30 വയസ്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അസാപ് കേരളയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 9495999710, 9495999787 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →