കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ അത്യാധുനിക കപ്പല്‍ശാല കപ്പല്‍ശാല രാജ്യത്തിന് സമര്‍പ്പിച്ചു

കൊച്ചി: കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഉടമസ്ഥതയിലുള്ള അത്യാധുനിക കപ്പല്‍ശാല രാജ്യത്തിന് സമര്‍പ്പിച്ചു. ഹൗറയിലെ നസീര്‍ഗന്‍ജില്‍ പുതുതായി നിര്‍മ്മിച്ച കപ്പല്‍ശാല കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനോവാളാണ് രാജ്യത്തിന് സമര്‍പ്പിച്ചത്.നാസിര്‍ഗന്‍ജിലെ രണ്ട് നൂറ്റാണ്ട് പഴക്കമുള്ള എച്ച്.ഡി.പി.എല്‍. കപ്പല്‍ നിര്‍മ്മാണ യാര്‍ഡ് 180 കോടി ചെലവില്‍ പുനരുജ്ജീവിപ്പിച്ചാണ് എച്ച്.സി.എസ്.എല്‍. സ്ഥാപിച്ചത്.

കേന്ദ്ര മന്ത്രി ശാന്തനു ഠാക്കൂര്‍, എം.പി പ്രസൂണ്‍ ബാനര്‍ജി, കൊച്ചി കപ്പല്‍ശാല ചെയര്‍മാന്‍ മധു എസ്. നായര്‍, എച്ച്.സി.എസ്.എല്‍. ഡയറക്ടര്‍മാര്‍, ചെയര്‍മാന്‍ എസ്.എം.പി. വിനിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →