ചന്ദ്രയാന്‍ നടത്തിയത് കഠിനമായ ലാന്‍ഡിങ്ങെന്ന് നാസ

September 27, 2019

ന്യൂയോര്‍ക്ക് സെപ്റ്റംബര്‍ 27: ഇന്ത്യയുടെ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 കഠിനമായ ലാന്‍ഡിങ്ങ് നടത്തിയതിനെ തുടര്‍ന്നാണ് അവസാന നിമിഷം ബന്ധം നഷ്ടപ്പെട്ടതെന്ന് നാസ വെള്ളിയാഴ്ച പറഞ്ഞു. സന്ധ്യാസമയത്ത് ചിത്രങ്ങള്‍ എടുത്തതിനാല്‍ ലാന്‍ഡറിനെ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. …

ശാസ്ത്രജ്ഞരെയോര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നു; മോദി

September 7, 2019

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 7: ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഇസ്രോ അതിന്‍റെ പരമാവധി ചെയ്തെന്നും ഇന്ത്യയ്ക്ക് അഭിമാനമാണവരെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച പറഞ്ഞു. ചന്ദ്രന്‍റെ അടുത്തെത്തുന്നതിന് നിമിഷങ്ങള്‍ക്കു മുന്‍പാണ് ഇസ്രോയ്ക്ക് ചന്ദ്രയാന്‍-2മായുള്ള ബന്ധം നഷ്ടപ്പെട്ടത്. പ്രതീക്ഷ കൈവിടാതെ ലക്ഷ്യത്തിനായുള്ള കഠിനാധ്വാനം തുടരുമെന്നും മോദി പറഞ്ഞു. …

ചന്ദ്രയാന്‍-2; ശാസ്ത്രജ്ഞരുടെ പ്രയത്നത്തിനെ അഭിനന്ദിച്ച് യോഗി, മായാവതി

September 7, 2019

ലഖ്നൗ സെപ്റ്റംബര്‍ 7: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബഹുജന്‍ സമാജ് പാര്‍ട്ടി പ്രസിഡന്‍റ് മായാവതിയും ശനിയാഴ്ച ശാസ്ത്രജ്ഞരുടെ പ്രയത്നത്തിനെ അഭിനന്ദിച്ചു. ചന്ദ്രയാന്‍-2 അനിശ്ചിതത്തിലായത് മൂലം ആത്മവീര്യം നഷ്ടപ്പെടരുതെന്നും അവര്‍ പറഞ്ഞു. ശാസ്ത്രജ്ഞരെയോര്‍ത്ത് നാം അഭിമാനിക്കുന്നുവെന്നും, അവര്‍ പ്രചോദനമാണെന്നും മുഖ്യമന്ത്രി ട്വീറ്റ് …

നമ്മുടെ ശാസ്ത്രജ്ഞര്‍ ചരിത്രം സൃഷ്ടിച്ചു: കെജ്രിവാള്‍

September 7, 2019

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 7: ചന്ദ്രയാന്‍-2 ദൗത്യത്തിന്‍റെ ഭാഗമായ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായതില്‍ രാജ്യത്തിലാകെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് 2.1 കിമീ മാത്രം മുകളില്‍ വെച്ചാണ് ബന്ധം നഷ്ടമായത്. ശാസ്ത്രജ്ഞരോട് നഷ്ടബോധം തോന്നരുതെന്നും വലിയൊരു കാര്യമാണ് അവര്‍ ചെയ്തതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് …

തടസ്സങ്ങള്‍ക്ക് നമ്മളെ തകര്‍ക്കാനാവില്ല; മോദി

September 7, 2019

ബംഗളൂരു സെപ്റ്റംബര്‍ 7: ചന്ദ്രയാന്‍-2, ചന്ദ്രന്‍റെ പ്രതലത്തിന് വെറും 2.1 കിമീ മാത്രം മുകളില്‍ ഓര്‍ബിറ്ററിലേക്കും അതിലൂടെ ഭൂമിയിലെ ഇസ്റോ കേന്ദ്രവുമായി ബന്ധം നഷ്ടപ്പെട്ടു. ദൗത്യ അനിശ്ചിതത്തിലായതിനു പിന്നാലെ മോദി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ശാസ്ത്രജ്ഞരെ സല്യൂട്ട് ചെയ്യുന്നതായും മോദി …

ചന്ദ്രയാന്‍-2; ചന്ദ്രന് അടുത്തെത്തി വിക്രം ലാന്‍ഡര്‍

September 4, 2019

ചെന്നൈ സെപ്റ്റംബര്‍ 4: ചന്ദ്രയാന്‍-2ലെ വിക്രം ലാന്‍ഡര്‍ ചന്ദ്രന് കൂടുതല്‍ അടുത്തെത്തി. നേരത്തെ നിശ്ചയിച്ചപ്രകാരം ബുധനാഴ്ച പുലര്‍ച്ചെ 3.42നാണ് അടുത്തുള്ള ഭ്രമണപഥത്തിലേത്ത് ലാന്‍ഡറിനെ എത്തിച്ചത്. വിജയകരമായി അടുത്ത ഘട്ടവും പൂര്‍ത്തീകരിച്ചതായി ഐഎസ്ആര്‍ഒ പറഞ്ഞു. ഒമ്പത് സെക്കന്‍ഡ് മാത്രമെടുത്ത പ്രക്രിയയിലൂടെയാണ് പുതിയ ഭ്രമണപഥത്തിലേക്ക് …

ചന്ദ്രയാന്‍-2; ലാന്‍ഡറിന്‍റെ ആദ്യഭ്രമണപഥം വിജയകരമായി താഴ്ത്തി

September 3, 2019

ചെന്നൈ സെപ്റ്റംബര്‍ 3: ചന്ദ്രയാന്‍ -2ന്‍റെ വിക്രം ലാന്‍ഡര്‍ ഭ്രമണപഥത്തില്‍ നിന്ന് ഇന്നലെ വിജയകരമായി വേര്‍പ്പെട്ടിരുന്നു. ലാന്‍ഡറിന്‍റെ ഭ്രമണപഥം മാറ്റുന്ന ആദ്യ ഘട്ടവും വിജയകരമായി പിന്നിട്ടു. ചൊവ്വാഴ്ച രാവിലെയാണ് ഇസ്രോ ദൗത്യം നിര്‍വ്വഹിച്ചത്. നാല് സെക്കന്‍ഡ് മാത്രം നീണ്ടുനിന്ന പ്രക്രിയയിലൂടെയാണ് ഭ്രമണപഥം …

ചന്ദ്രയാന്‍-2, ഭ്രമണപഥത്തില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വിജയകരമായി വേര്‍പ്പെട്ടു

September 2, 2019

ചെന്നൈ സെപ്റ്റംബര്‍ 2: ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 ദൗത്യത്തിനു ലാന്‍ഡിങ്ങിനു മുന്നോടിയായുള്ള നിര്‍ണായക ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കി. നിശ്ചയിച്ച സമയത്ത് തന്നെ ഭ്രമണപഥത്തില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് വിജയകരമായി ലാന്‍ഡര്‍ വേര്‍പ്പെട്ടത്. വിജയകരമായി വിക്രം ലാന്‍ഡര്‍ …

മോദിക്കൊപ്പം ചന്ദ്രയാന്‍ -2 ഉപരിതലതലത്തില്‍ ഇറങ്ങുന്നത് കാണാന്‍ 60 വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ലഖ്നൗ പെണ്‍കുട്ടിയും

August 31, 2019

ലഖ്നൗ ആഗസ്റ്റ് 31: ഡല്‍ഹി പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ രാശി വര്‍മ്മയ്ക്കാണ് മോദിക്കൊപ്പം ചന്ദ്രയാന്‍-2 ഇറങ്ങുന്നത് കാണാന്‍ അവസരം ലഭിച്ചത്. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് വെച്ച് മോദിക്കൊപ്പം ചന്ദ്രയാന്‍-2 ചന്ദ്രന്‍റെ, ഉപരിതലത്തില്‍ ഇറങ്ങുന്നത് കാണാന്‍ 60 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം …

ചന്ദ്രയാന്‍ 2 നാളെ ഭ്രമണപഥത്തില്‍ പ്രവേശിക്കും

August 19, 2019

ചെന്നൈ ആഗസ്റ്റ് 19: ജൂലൈ 22ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 2 നാളെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യം നാളെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നത്. നാളെ രാവിലെ 8.30യ്ക്കും 9.30യ്ക്കും ഇടയ്ക്കായിരിക്കും ചന്ദ്രയാന്‍ 2 …