ചന്ദ്രയാന്‍ 2 നാളെ ഭ്രമണപഥത്തില്‍ പ്രവേശിക്കും

ചെന്നൈ ആഗസ്റ്റ് 19: ജൂലൈ 22ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 2 നാളെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യം നാളെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നത്. നാളെ രാവിലെ 8.30യ്ക്കും 9.30യ്ക്കും ഇടയ്ക്കായിരിക്കും ചന്ദ്രയാന്‍ 2 ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിക്കുക.

ചന്ദ്രനില്‍ നിന്ന് 118 കിമീ അടുത്ത ദൂരവും 18078 കൂടിയ ദൂരവുമുള്ള ഭ്രമണപഥത്തിലാകും പ്രവേശിക്കുക. ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും മുന്‍പ് ജൂലൈ 23 മുതല്‍ ആഗസ്റ്റ് 6 വരെ അഞ്ച് തവണ വിജയകരമായി ഉയര്‍ത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →