ബംഗളൂരു സെപ്റ്റംബര്‍ 7: ചന്ദ്രയാന്‍-2, ചന്ദ്രന്‍റെ പ്രതലത്തിന് വെറും 2.1 കിമീ മാത്രം മുകളില്‍ ഓര്‍ബിറ്ററിലേക്കും അതിലൂടെ ഭൂമിയിലെ ഇസ്റോ കേന്ദ്രവുമായി ബന്ധം നഷ്ടപ്പെട്ടു. ദൗത്യ അനിശ്ചിതത്തിലായതിനു പിന്നാലെ മോദി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ശാസ്ത്രജ്ഞരെ സല്യൂട്ട് ചെയ്യുന്നതായും മോദി പറഞ്ഞു. തടസ്സങ്ങള്‍ നമ്മളെ തകര്‍ക്കാനാവില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ നിങ്ങളുടെ ഒപ്പമുണ്ടാകുമെന്നും, ആദരിക്കുന്നുവെന്നും മോദി വ്യക്തമാക്കി. ബഹിരാകാശ പദ്ധതിയില്‍ നമുക്ക് അഭിമാനമുണ്ട്. ചന്ദ്രനെ തൊടാനുള്ള ഇന്ത്യയുടെ തീരുമാനം കൂടുതല്‍ ശക്തമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ചന്ദ്രനില്‍ ജലത്തിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയതും ഇന്ത്യന്‍ ശാസ്ത്രജ്ഞരാണെന്നും മോദി അനുസ്മരിച്ചു. ഇന്ത്യ നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ പ്രസംഗത്തിന്ശേഷം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വികാരാധീനനായി. അദ്ദേഹത്തെ മോദി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.