ചെന്നൈ സെപ്റ്റംബര്‍ 3: ചന്ദ്രയാന്‍ -2ന്‍റെ വിക്രം ലാന്‍ഡര്‍ ഭ്രമണപഥത്തില്‍ നിന്ന് ഇന്നലെ വിജയകരമായി വേര്‍പ്പെട്ടിരുന്നു. ലാന്‍ഡറിന്‍റെ ഭ്രമണപഥം മാറ്റുന്ന ആദ്യ ഘട്ടവും വിജയകരമായി പിന്നിട്ടു. ചൊവ്വാഴ്ച രാവിലെയാണ് ഇസ്രോ ദൗത്യം നിര്‍വ്വഹിച്ചത്. നാല് സെക്കന്‍ഡ് മാത്രം നീണ്ടുനിന്ന പ്രക്രിയയിലൂടെയാണ് ഭ്രമണപഥം താഴ്ത്തിയത്. ഐഎസ്ആര്‍ഒ അറിയിച്ചത്. ചന്ദ്രനില്‍ നിന്ന് 104 കിമീ അടുത്ത ദൂരവും 128 കിമീ അകന്ന ദൂരവുള്ള ഭ്രമണപഥത്തിലാണ് ലാന്‍ഡര്‍ ഇപ്പേഴുള്ളത്.
ഓര്‍ബിറ്ററും ലാന്‍ഡറും കുഴപ്പമില്ലാതെ യാത്ര തുടരുന്നുവെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. അടുത്ത ഭ്രമണപഥം താഴ്ത്തല്‍ നാളെ ഉച്ചയ്ക്ക് 3.30നും 4.30നും മധ്യേയാണ് നടക്കുക.