കൂടെ നിന്നവർക്ക് കൂട്ടായവർക്ക് നന്ദി. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാര നിറവിൽ ഇന്ത്യൻ സിനിമയുടെ അഭിമാനതാരം രജനീകാന്ത്

കൊച്ചി: സിനിമ മേഖലയിലെ ഏറ്റവും പരമോന്നത പുരസ്കാരമായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിന് ഇന്ത്യൻസിനിമയുടെ അഭിമാനതാരം രജനീകാന്ത് അർഹനായി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പരമോന്നത ബഹുമതിക്ക് രജനീകാന്ത് അർഹനായ വിവരം അറിയിച്ചത്. ഇപ്പോഴിതാ തന്നെ തേടിയെത്തിയ പരമോന്നത ബഹുമതിക്ക് സർക്കാരിന് നന്ദി പറയുകയാണ് താരം. സർക്കാരിനും പ്രിയപ്പെട്ട നരേന്ദ്രമോദിജിക്കും, പ്രകാശ് ജാവേദ്ക്കറിനും , ജൂറി അംഗങ്ങൾക്കും നന്ദി. എൻറെ യാത്രയിൽ എനിക്ക് കൂട്ടായിരുന്നവർക്ക് ഞാൻ ഈ പുരസ്കാരം സമർപ്പിക്കുന്നു. ദൈവത്തിനും നന്ദി. രജനീകാന്ത് കുറിക്കുന്നു. ഇന്ത്യൻ സിനിമയുടെ ഇതിഹാസതാരം രജനീകാന്തിന് 2019ലെ 51-ാം ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നൽകുന്നത് സന്തോഷത്തോടുകൂടി അറിയിക്കുകയാണ്. നല്ലൊരു നടനും നിർമാതാവും തിരക്കഥാകൃത്തും ഉൾപ്പെടെ പല മേഖലകളിലും ഉള്ള മികച്ച പ്രകടനത്തിനാണ് ഈ അംഗീകാരം നൽകുന്നത്. ആശാ ഭോസ് ലെ മോഹൻലാൽ , സുഭാഷ് ഗായ് , ബിശ്വജിത്ത് ചാറ്റർജി, ശങ്കർ മഹാദേവൻ എന്നിവരടങ്ങുന്ന ജൂറിയാണ് കേന്ദ്ര മന്ത്രി നന്ദി പറഞ്ഞു. തെന്നിന്ത്യയിൽ നിന്ന് ഈ പുരസ്കാരം നേടുന്ന പന്ത്രണ്ടാമത്തെ ആളാണ് രജനികാന്ത്. ഇതിഹാസ താരങ്ങളായ ഡോക്ടർ രാജ്കുമാർ , അക്കിനേനി നാഗേശ്വർ റാവു, കെ ബാലചന്ദ്രൻ തുടങ്ങി നിരവധി പ്രമുഖർ മുമ്പ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയിട്ടുണ്ട്. പത്മഭൂഷൺ, പത്മവിഭൂഷണും നൽകി രാജ്യം മുൻപ് രജനീകാന്തിനെ ആദരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →