റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക്‌ 14 വര്‍ഷം കഠിന തടവ്‌

March 24, 2021 - 12:43 pm

തൃശൂര്‍: പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന്‌ സുഹൃത്തുക്കളുടെ ഒത്താശയോടെ പീഡിപ്പിച്ച പ്രതിക്ക്‌ 14 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മുളയം സ്വദേശി പ്രശാന്തിനെയാണ്‌ തൃശൂര്‍ പോക്‌സോ കോടതി ശിക്ഷിച്ചത്‌. സ്‌പെഷല്‍ ജഡ്‌ജ്‌ ബിന്ദു സുധാകറാണ്‌ വിധി പുറപ്പെടുവിച്ചത്‌.

2015ലാണ്‌ കേസിനാസ്‌പദമായ സംഭവം ഉണ്ടായത്‌. പ്രശാന്ത്‌ സുഹൃത്തുക്കളുമായി ചേര്‍ന്ന്‌ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഒന്നാം പ്രതിയായ പ്രശാന്തിന്‌ ഇന്ത്യന്‍ ശിക്ഷാനിയമം 376 വകുപ്പുപ്രകാരം 7 വര്‍ഷവും 50,000രൂപ പിഴയും പോക്‌സോ നിയമം 3,4 വകുപ്പുകള്‍ പ്രകാരം 7 വര്‍ഷവും 50,000രൂപ പിഴയും ആണ്‌ ശിക്ഷിച്ചത്‌ . ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.

പ്രോസിക്യൂഷനായി സ്‌പെഷല്‍ പബ്ലിക്ക്‌ പ്രോസിക്യൂട്ടര്‍ അഡ്വ. കെപി.അജയകുമാര്‍ ഹാജരായി.ഒല്ലൂര്‍ സിഐ ആയിരുന്ന ഉമേഷ്‌കുമാറിന്‍റെ നേതൃത്വത്തിലാണ്‌ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്‌. തൃശൂരില്‍ സ്‌പെഷ്യല്‍ ഫാസ്റ്റ്‌ ട്രാക്ക്‌ പോക്‌സോ കോടതി നിലവില്‍ വന്ന്‌ ആദ്യത്തെ ശിക്ഷാവിധി ആണിത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *