ബലരാമപുരം: പുനലൂര്‍ ജനകീയ വേദിയുടെ പിഎന്‍ പണിക്കര്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ബാലസാഹിത്യത്തിനുളള പുരസ്‌കാരത്തിന് സാംസ്‌കാരിക പ്രവര്‍ത്തകനും, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗവുമായ മഹേഷ് മാണിക്യം അര്‍ഹനായി. ‘കുട്ടികളുടെ കൊച്ചുസാര്‍ പിഎന്‍ പണിക്കരായ കഥ’ എന്ന കൃതിക്കാണ് അവാര്‍ഡ്.
അവാര്‍ഡ് പ്രഖ്യാപനത്തില്‍ ജനകീയ കവിതാവേദി പ്രസിഡന്റ് കെകെബാബു, ജൂറി അംഗങ്ങളായ ബാബു പാക്കനാര്‍, ഫാദര്‍ ജോണ്‍ സ്ലീവ,എന്നിവര്‍ സംബന്ധിച്ചു. ശില്‍പ്പവും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് പിഎന്‍ പണിക്കരുടെ ജന്മദിനമായ മാര്‍ച്ച് ഒന്നിന് കൊല്ലത്ത് വിതരണം ചെയ്യും.
