മറയൂര്‍: പൊങ്കല്‍ ഉത്സവത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ തേനി ജില്ലയില്‍പ്പെട്ട അയ്യാംപെട്ടിയില്‍ ജെല്ലിക്കെട്ടില്‍ പങ്കെടുത്ത കാള ബാരിക്കേഡിനു പുറത്തേക്കു ചാടിക്കടന്നു കാണികളെ കുത്തിവീഴ്ത്തി. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ചിന്നമലര്‍ ജഗ്ഗമ്മ കോവില്‍ സ്ട്രീറ്റില്‍ താമസക്കാരനായ ശക്തിവേലിന്റെ മകന്‍ മുരുകേശനാ(34)ണ് കാളയുടെ കുത്തേറ്റു മരിച്ചത്. 45 പേര്‍ക്കു പരുക്കുണ്ട്. പരുക്കേറ്റവരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാള ബാരിക്കേഡ് ചാടികടന്ന് കാണികളെ കുത്തിവീഴ്ത്തി: ജെല്ലിക്കെട്ടിനിടെ മരണം, 45 പേര്‍ക്ക് പരിക്ക്
