റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം മാര്‍ച്ച് 6: മത്സ്യതൊഴിലാളികള്‍ക്കായുള്ള പാര്‍പ്പിട പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കേരളത്തിന്റെ സേനയായ മത്സ്യതൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിലൂടെ രണ്ടേകാല്‍ ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മത്സ്യതൊഴിലാളികള്‍ക്ക് പാര്‍പ്പിട പുനരധിവാസ പദ്ധതിയിലൂടെ 18,685 പേര്‍ക്കാണ് സംസ്ഥാനത്ത് വീടുകള്‍ നല്‍കുക.

2450 കോടി രൂപ ചെലവിലാണ് പദ്ധതി. 1389 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 1052 കോടി രൂപ ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ നിന്നുമാണ് നല്‍കുക. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഓഖി ദുരിതബാധിതരായ മത്സ്യതൊഴിലാളികള്‍ക്കായി 120 ബോട്ടുകളും ചടങ്ങില്‍ വിതരണം ചെയ്തു. മത്സ്യതൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്കായി സൗജന്യ സൈക്കിള്‍ വിതരണവും നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *