റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസ് റോഡരികിൽ

February 5, 2021 - 3:36 pm

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസ് റോഡരികിൽ നിന്ന് കണ്ടെടുത്തു. കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭാസ വിഭാഗം ബികോം രണ്ടാം വർഷ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് റോഡരികിൽ നിന്ന് കിട്ടിയത്.

ഇന്ന് രാവിലെ മലപ്പട്ടം ചൂളിയാട്ട് നിന്നാണ് ഒരു കെട്ട് ഉത്തരക്കടലാസുകൾ ലഭിച്ചത്. ഡിസംബർ 23 നാണ് പരീക്ഷ നടന്നത്. മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളാണ് കിട്ടിയത്. പരീക്ഷയുടെ ഫലം ഇതുവരെ പുറത്തവന്നിട്ടില്ല. സംഭവം വിവാദമായതോടെ കണ്ണൂർ സർവകലാശാലയിലേക്ക് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *