തിരുവനന്തപുരം മാര്‍ച്ച് 5: ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയായി. എംടി രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും. ജനറല്‍ സെക്രട്ടറിമാരായിരുന്ന എ എന്‍ രാധാകൃഷ്ണനും ശോഭാസുരേന്ദ്രനും വൈസ് പ്രസിഡന്‍റുമാരാകും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പട്ടിക പ്രഖ്യാപിച്ചത്. ഭാരവാഹി പട്ടികയില്‍ മൂന്നിലൊരു ഭാഗവും സ്ത്രീകള്‍ക്കായി മാറ്റിവെച്ചിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
പത്ത് വൈസ് പ്രസിഡന്‍റുമാരും നാല് ജനറല്‍ സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്. ജെ ആര്‍ പദ്മകുമാറാണ് ട്രഷറര്‍. എ എസ് കുമാര്‍, ബി ഗോപാലകൃഷ്ണന്‍, സന്ദീപ് വാര്യര്‍ എന്നിവരാണ് പാര്‍ട്ടി വക്താക്കള്‍.



