ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന്‌ മുന്‍ ഡിജിപി ജേക്കബ്‌ തോമസ്‌

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന്‌ മുന്‍ ഡിജിപി ജേക്കബ്‌ തോമസ്‌. മണ്ഡലമേതാണെന്ന്‌ പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ സ്രാവുകള്‍ക്കൊപ്പം നീന്തിയപ്പോള്‍ ശിക്ഷിക്കപ്പെട്ടു. ഇനി ജനങ്ങള്‍ക്കൊപ്പം നീന്തുമെന്നും അദ്ദേഹം പറഞ്ഞു.

ജേക്കബ്ബ്തോമസ്‌ ഇരിങ്ങാലക്കുടയില്‍ നിന്ന്‌ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ 20ട്വന്റിയുടെ സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ നിന്ന്‌ ജനവിധി തേടാന്‍ ഒരുങ്ങിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വിആര്‍എസ്‌ അംഗീകരിക്കാതിരുന്നതിനാല്‍ അന്ന് അതിന്‌ കഴിഞ്ഞിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →