റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റാഞ്ചി: മദ്യപിക്കരുതെന്ന്‌ ഉപദേശിച്ച അമ്മയെ കൊന്ന്‌ കത്തിച്ച മകന്‍ ആ ചിതയില്‍ കോഴിയെ ചുട്ടുതിന്നു. ജാര്‍ഖണ്ഡിലെ സിംഗ്‌ഭൂമിലാണ്‌ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രുരത അരങ്ങേറിയത്‌. സുമിറോയി എന്ന 60 കാരിയെയാണ്‌ മകന്‍ പ്രധാന്‍ സോയി(35) കൊലപ്പെടുത്തിയത്‌. മകന്‍ സ്ഥിരമായി മദ്യപിച്ചുവരുന്നത്‌ ചോദ്യം ചെയ്‌തതാണ്‌ മകന്റെ പ്രകോപനത്തിന്‌ കാരണം.

29.01.2021 വെളളിയാഴ്‌ചയാണ്‌ സംഭവം . അമ്മയുടെ മൃതദേഹം അടുപ്പില്‍ വച്ച്‌ കത്തിക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടതോടെ പാതി വെന്ത ശരീരം വീടിന്റെ മുറ്റത്തിട്ട്‌ ദഹിപ്പിച്ചു. മൃതദേഹം ദഹിപ്പിക്കുന്ന തീയില്‍ കോഴിയെ ചുട്ടു കഴിക്കുകയും ചെയ്‌തു. അമ്മയെ ദഹിപ്പിക്കാനുളള ശ്രമങ്ങള്‍ കണ്ട്‌ പ്രധാന്റെ സഹോദരിയെത്തിയതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്‌. സഹോദരി അറിയച്ചതിനെ തുടര്‍ന്ന്‌ ഇവരുടെ വീട്ടിലെത്തിയ നാട്ടുകാര്‍ പ്രധാനെ കെട്ടിയടുകയായിരുന്നു. തുടര്‍ന്ന്‌ പോലീസില്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *