ന്യൂഡല്‍ഹി: കോവിഡ് കാലത്തെ അതിജീവിക്കാനാവശ്യമായ പാക്കേജുകളെക്കുറിച്ചുളള പ്രഖ്യാപനത്തില്‍ പ്രധാമനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ച ആത്മനിര്‍ഭരതാ എന്ന വാക്കിനെ 2020 ലെ ഓക്‌സ്‌ഫോഡ് ലാംഗ്വേജസിന്റെ ഹിന്ദിവാക്കായി തിരഞ്ഞെടുത്തു. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടതില്‍ പ്രമുഖര്‍ ഉപയോഗിച്ച വാക്കാണ് ആത്മനിഭര്‍താ. മഹാമാരിക്കുമുമ്പില്‍ രാജ്യത്തെ ധൈര്യപൂര്‍വ്വം നിര്‍ത്തിയ വാക്കാണ് ആത്മ നിര്‍ഭര്‍താ എന്നും ഓക്‌സ്‌ഫോര്‍ഡ് ലാംഗ്വേജസ് പറഞ്ഞു. കൃതിക അഗര്‍വാള്‍,പൂനം നിഗം സഹയ്, ഇമോഗന്‍ ഫോക്‌സല്‍ എന്നിവരടങ്ങുന്ന പാനലാണ് ആത്മ നിര്‍ഭര്‍തയെ 2020 വര്‍ഷത്തെ ഹിന്ദിവാക്കായി പ്രഖ്യാപിച്ചത്.
ഒരു വര്‍ത്തെ സംഭവ വികാസങ്ങളെയും മാറ്റങ്ങളെയും എല്ലാം പ്രതിനിധീകരിക്കുന്ന വാക്കാണ് ആവര്‍ഷത്തെ ഹിന്ദിവാക്കായി പാനല്‍ തെരഞ്ഞെടുക്കുക. ഈ പദത്തിന് രാജ്യത്തെ സംസ്‌കാരവുമായി ഇഴയടുപ്പമുണ്ടാവണം എന്നതും നിര്‍ബ്ബന്ധമാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥയേയും വ്യവസായ മേഖലയേയും തിരിച്ചുകൊണ്ടുവരാന്‍ സ്വയം പര്യാപ്‌തതയാണ് വേണ്ടത് എന്ന ആഹ്വാനത്തില്‍ നിന്നാണ് ആത്മനിര്‍ഭര്‍താ തരംഗമാവുന്നത്.

