കോട്ടയം: പുതുപ്പളളിയില്‍ ഇത്തവണ ഉമ്മന്‍ ചാണ്ടിക്കെതിരെ ഡിവൈഎഫ്ഐ നേതാവ് ജെയിക്ക് സി തോമസിനെ വീണ്ടും മത്സരിപ്പിക്കാനൊരുങ്ങി സിപിഎം. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടി 27092 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പുതുപ്പളളിയിൽ ജയിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷത്തില്‍ ഭരണത്തിലെത്താന്‍ പുതുപ്പളളിയിലെ പലമണ്ഡലങ്ങളിലും കഴിഞ്ഞു . സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കേണ്ടത് പാര്‍ട്ടിയാണെന്ന സ്വാഭാവിക മറുപടിക്കപ്പുറം നിയമ സഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പളളിയിലെ പ്രതീക്ഷയും ജെയിക്ക് മുന്നോട്ടു വയ്ക്കുന്നുണ്ട്.
ചരിത്രത്തിലാദ്യമായിട്ടാണ് എട്ടുപഞ്ചായത്തുകളില്‍ ഇടത് പക്ഷത്തിന് മേല്‍ക്കൈ ലഭിച്ചത്. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളില്‍ സിപിഎം തനിച്ച് ഭരിക്കുന്ന സ്ഥിതിയിലേക്കാണ് എത്തിയിട്ടുളളതെന്നും ജെയിക്ക് പറഞ്ഞു.

