പോസിറ്റിവിറ്റി നിരക്ക് താഴ്ന്ന് കൊല്ലം

കൊല്ലം: സംസ്ഥാനതല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കൊല്ലം ജില്ല ഏറ്റവും താഴ്ന്ന നിരക്കായ 6.66 ല്‍ എത്തി. നിശ്ചയിച്ചിരുന്ന ടാര്‍ജറ്റ് സാമ്പിള്‍ 6100 ആയിരിക്കെ 6204 സാമ്പിളുകള്‍ ശേഖരിച്ചു. (101.7 ശതമാനം). സാമ്പിള്‍ പരിശോധനയില്‍ 385 പേര്‍ മാത്രമാണ് പോസിറ്റീവ്. 5394 കേസുകളാണ് നെഗറ്റീവ് ആയത്. 421 റിപ്പീറ്റ് സാമ്പിളുകളും പരിശോധിച്ചു. 2314 ആണ് ടെസ്റ്റ് പെര്‍മില്യന്‍. ഡിസംബര്‍ 30 ന് 60 ശതമാനം കോവിഡ് പരിശോധന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും 70 ശതമാനത്തിലധികം പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →