തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കോവിഡ് പരിശോധനകള്‍ക്കുളള നിരക്ക് സര്‍ക്കാര്‍ കുറച്ചു. ആര്‍ടിപിസി ടെസ്റ്റിന് 1,500രൂപ, (പഴയത് 2750), എക്സ്പേര്‍ട്ട് നാറ്റ് ടെസ്റ്റിന് 2,500രൂപ(പഴയത് 3,000), ട്രൂനാറ്റ് ടെസ്റ്റിന് 1,500രൂപ (പഴയത് 2,100 രൂപ),ആര്‍ടി ലാമ്പിന് 1,150 രൂപ, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് 300 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്
സുരക്ഷാ ഉപകരണങ്ങളും പരിശോധനയുമായി ബന്ധപ്പെട്ട മറ്റെല്ലാ ചാര്‍ജുകളും ഉള്പ്പടെയുളളതാണ് ഈ നിരക്ക്. ഈ നിരക്കുകള്‍ പ്രകാരം മാത്രമേ ഐസിഎംആര്‍ അല്ലെങ്കില്‍ സംസ്ഥാന അംഗീകൃത ലാബോറട്ടറി കള്‍ക്കും,ആശുപത്രികള്‍ക്കും കോവിഡ് പരിശോധന നടത്താന്‍ കഴിയൂ. സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കോവിഡ് പരിശോധനക്കുളള നിരക്കുകള്‍ കുറക്കുന്നത്.

