റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍: മയക്കുമരുന്ന് ഉപയോഗവും വില്‍പനയും നടത്തുന്ന സംഘത്തിലെ രണ്ട് പേരെ കുന്നംകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്. ഷാജിയുടെ നേതൃത്വത്തില്‍ പിടികൂടി.

ചാലിശ്ശേരി മയിലാടുംകുന്ന് തുറക്കല്‍ വീട്ടില്‍ റിഗാസ് (21), പഴഞ്ഞി ജെറുസലേം ദേശത്ത് മേക്കട്ടുകുളം വീട്ടില്‍ ബബിത (35) എന്നിവരാണ് പിടിയിലായത്. പിടിയിലായവര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരും വില്‍പ്പനക്കാരു മാണെന്ന് പോലീസ് കണ്ടെത്തി.

റിഗാസില്‍നിന്ന് 20 ഗ്രാം കഞ്ചാവും ബബിതയില്‍നിന്ന് 150 മില്ലിഗ്രാം എം.ഡി.എം.എ എന്ന മയക്കുമരുന്നും കണ്ടെടുത്തു. എംഡിഎംഎ ലഹരി മരുന്ന് 500 മില്ലിഗ്രാം വരെ കൈവശം വെയ്ക്കുന്നത് പത്ത് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്.

ക്രിസ്മസ്-പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് വെള്ളറക്കാട്ടു നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *