റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹി:ഓയില്‍ മാര്‍ക്കറ്റിംഗ്‌ കമ്പനികള്‍ ജനുവരി മാസത്തെ ഗ്യാസ്‌ വില പുറത്തിറത്തി. ഡിസംബറില്‍ എണ്ണകമ്പനികള്‍ എല്‍പിജിയുടെ വില രണ്ടുതവണയായി 50-50 രൂപ ഉയര്‍ത്തിയിരുന്നു. ആദ്യ വര്‍ദ്ധന ഡിസംബര്‍ മൂന്നിനായിരുന്നു. രണ്ടാമത്തെ വില വര്‍ദ്ധന ഡിസംബര്‍ 15 നും. ഈ രീതിയില്‍ ഡിസംബറില്‍ 100 രൂപയാണ്‌ കമ്പനികള്‍ വര്‍ദ്ധിപ്പിച്ചത്‌.

ഇപ്പോള്‍ സബ്‌സിഡി ഇല്ലാത്ത എല്‍പിജിയുടെ വില ദില്ലിയില്‍ 694 രൂപ(14.2 കിലോ)യാണ്‌ .വാണിജ്യ സിലണ്ടരുകളുടെ വില 56 രൂപ വരെ ഉയര്‍ത്തി .19 കിലോ എല്‍പിജി സിലണ്ടറിന്‍റെ വില രാജ്യ തലസ്ഥാനത്ത്‌ 1,332 രൂപയില്‍ നിന്ന്‌ 1,349 രൂപയായി ഉയര്‍ന്നു.

കൊല്‍ക്കൊത്തയില്‍ 19 കിലോ സിലണ്ടറിന്‍റെ വില 1,387.50 രൂപയില്‍ നിന്നും 1,410 രൂപയായി ഉയര്‍ന്നു.14.2കിലോ സിലണ്ടന്‍റെ വില 694 രൂപ. മുംബൈയില്‍ 19കിലോ സിലണ്ടറിന്‍റെ വില 1,280.50 രൂപയില്‍ നിന്ന് 1,297.50 രൂപയായി ഉയര്‍ന്നു. 14.2കിലോ സിലണ്ടറിന്‍റെ വില 694 രൂപ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *