ബംഗളുരു: 2018 ലെ ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് നടന്ന അറസ്റ്റുകളെ ന്യായീകരിക്കാനാകില്ലെന്ന് റിട്ടയേർഡ് കർണാടക ഹൈക്കോടതി ജഡ്ജി എച്ച് എൻ നാഗ മോഹൻ ദാസ് .
ബാംഗ്ലൂർ സർവകലാശാലയിലെ ബാബാസാഹേബ് ഡോ. ബി ആർ അംബേദ്കർ സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്റർ സംഘടിപ്പിച്ച 203-ാമത് ഭീമ കൊറേഗാവ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 ലെ സംഭവത്തിൽ പ്രതികളാക്കപ്പെട്ടവർക്കെതിരെ ഉപയോഗിക്കപ്പെട്ട ‘അർബൻ നക്സലുകൾ’ എന്ന പദം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
“ചരിത്രം മറന്ന് നമുക്ക് ചരിത്രം സൃഷ്ടിക്കാൻ കഴിയില്ല. ചൂഷണത്തിൽ പ്രതിഷേധിച്ച് പേഷ്വ സൈന്യത്തിനെതിരെ പോരാടിയ ധീരരായ മഹർ സൈനികരുടെ ത്യാഗത്തെ കൊറെഗാവ് സംഭവത്തിലൂടെ നാം ഓർമ്മിക്കേണ്ടതുണ്ട്. മറഞ്ഞിരിക്കുന്ന ഈ ചരിത്രസംഭവത്തെ മുന്നിലെത്തിക്കുന്നതിൽ ബി ആർ അംബേദ്കർ അസാധാരണനായിരുന്നു. ”
അദ്ദേഹം പറഞ്ഞു.



