റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

2020ല്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ കേട്ടശബ്ദം

December 31, 2020 - 11:18 am

2020 ല്‍ ഒരുപക്ഷെ മലയാളികള്‍ ഏറ്റവും കൂടുതല്‍ കേട്ട ശബ്ദം ഇതായിരിക്കും

“നോവല്‍ കൊറോണ വൈറസ്‌ രോഗം പകരാതെ തടയാനാകും. ചുമയ്‌ക്കുമ്പോവും
തുമ്മുമ്പോഴും വായും മൂക്കും തുവാലകൊണ്ടോ ടിഷ്യൂ കൊണ്ടോ മറയ്‌ക്കുക”

ദിവസം ഒരു തവണയെങ്കിലും ഈ ശബ്ദം കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. കോവിഡിനെ എങ്ങനെ പ്രതിരോധിക്കാം എന്ന്‌ നാഴികയ്‌ക്ക്‌ നാല്‍പ്പത്‌ വട്ടവും ഫോണിലൂടെ ഏറ്റവും ലളിതമായി ചുരുങ്ങിയ വാക്കുകളില്‍ മുക്ക പറഞ്ഞു തരുന്ന ആ ശബ്ദത്തിനുടമ ടിന്റുമോള്‍ ജോസഫ്‌. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇന്റര്‍ നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ടിന്റുമോള്‍ വോയിസ്‌ ഓവര്‍ ആര്‍ട്ടിസ്‌റ്റ്‌ ,വിവര്‍ത്തക, അഭിനേത്രി, നര്‍ത്തകി തുടങ്ങി ബഹുമുഖ പ്രതിഭയാണ്‌.

പാലായിലാണ്‌ ജനിച്ചതെങ്കിലും റബ്ബര്‍ ടാപ്പിംഗ്‌ തൊഴിലാളിയായ അച്ഛന്‍ ടിവി ജോസഫ്‌ ,അമ്മ ആലീസ്‌ സഹോദരന്‍ ടിബിന്‍ എന്നിവര്‍ക്കൊപ്പം വളരെ ചെറുപ്പത്തിലേ കര്‍ണ്ണാടകയിലേക്ക്‌ താമസം മാറ്റിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *