റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും അധികം ഗോള്‍ എന്ന ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയുടെ റെക്കോഡ് ഭേദിച്ച് ലയണല്‍ മെസ്സി, ബാഴ്‌സലോണയ്ക്ക് വേണ്ടി മെസ്സി നേടിയത് 644 ഗോളുകള്‍

December 23, 2020 - 11:17 am

വല്ലാഡോലിഡ്: ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും അധികം ഗോള്‍ എന്ന ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയുടെ റെക്കോഡ് ഭേദിച്ച് ലയണല്‍ മെസ്സി. സ്പാനിഷ് ക്ലബ്ബ് എഫ് സി ബാഴ്‌സിലോണയ്ക്ക് വേണ്ടി 644 ഗോളുകള്‍ തികച്ചാണ് 33കാരനായ അര്‍ജന്റീന താരം പെലെയുടെ 643 ഗോളുകള്‍ പഴങ്കഥയാക്കിയത്. റിയല്‍ വല്ലാഡോലിഡിനെതിരെ ബുധനാഴ്ച പുലര്‍ച്ചെ നടന്ന കളിയില്‍ ബാഴ്‌സ നേടിയ മൂന്നാമത്തെ ഗോള്‍ മെസ്സിയുടെ വകയായിരുന്നു.

വല്ലാഡോലിഡിനെതിരെ നടന്ന കളിയില്‍ രണ്ടാം പകുതിയില്‍ നേടിയ ബാഴ്‌സയുടെ മൂന്നാമത്തെ ഗോള്‍ മെസ്സിയുടെ വകയായിരുന്നു. കളിയിലെ ആദ്യ ഗോളിന് വഴിയൊരുക്കിയതും മെസ്സി തന്നെ. 21-ാം മിനിറ്റില്‍ ക്ലെമന്റ് ലെങ്‌ലെറ്റാണ് മെസ്സിയുടെ അസിസ്റ്റില്‍ ഗോള്‍ നേടിയത്. കുറച്ചുകൂടി കഴിഞ്ഞ് മാര്‍ട്ടിന്‍ ബ്രാത്ത്‌വെയ്റ്റ് രണ്ടാം ഗോളും നേടി. എന്നാല്‍ ആദ്യപകുതി അവസാനിക്കുവോളം മെസ്സി ഏത് നിമിഷവും റെക്കോഡ് ഭേദിക്കാം എന്നതായിരുന്നു സ്ഥിതി.

മത്സരം രണ്ടാംപകുതിയിലേക്ക് കടക്കുമ്പോഴും മെസ്സി ഏത് സമയവും ഗോളടിക്കാം എന്ന സ്ഥിതിക്ക് ഒട്ടും മാറ്റമുണ്ടായില്ല. ഒടുവില്‍ 65-ാം മിനിറ്റില്‍ വല്ലാഡോലിഡിന്റെ തട്ടകത്തില്‍ ഫുട്‌ബോള്‍ മാന്ത്രികന്റെ ഉന്നത സംഖ്യയ്ക്കുമേല്‍ ഫുട്‌ബോള്‍ മിസ്സിഹായുടെ പുത്തന്‍ സംഖ്യ പിറന്നു.

മത്സരം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബാഴ്‌സ ജയിച്ചു. സ്‌കോര്‍ നില സൂചിപ്പിക്കും പോലെ ഏതാണ് വമ്പന്‍ ആധിപത്യത്തോടെയാണ് ടീം ജയിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ അല്‍പ്പം മുന്നേറാനും ടീമിന് സാധിച്ചും നിലവില്‍ 24 പോയിന്റുമായി അഞ്ചാമതാണുള്ളത്. ഒന്നാമതുള്ള അത്‌ലറ്റികോ മാഡ്രിഡിനെക്കാള്‍ ബാഴ്‌സയുടെ വ്യത്യാസം ഇപ്പോള്‍ എട്ട് പോയിന്റ് മാത്രം.

ബ്രസീല്‍ ക്ലബ്ബായ സാന്റോസിന് വേണ്ടി 1956-1974 കാലയളവിലെ 19 സീസണുകളില്‍ നിന്നായാണ് പെലെ 643 ഗോളുകള്‍ നേടിയത്. 2005ലാണ് മെസ്സി ബാഴ്‌സയ്ക്കായി ആദ്യഗോള്‍ നേടിയത്. ഇക്കഴിഞ്ഞ 15 വര്‍ഷത്തിനിടെ ടീം പത്ത് തവണ ലാ ലിഗ ചാമ്പ്യന്‍പട്ടം നേടി. നാല് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *