റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് പ്രകാരം ജില്ലയിൽ 77.28 % പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ജില്ലയിൽ ആകെയുള്ള 2588182 വോട്ടർമാരിൽ  2000253 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 996717 പുരുഷന്മാരും 1003522 സ്ത്രീകളും ഉൾപ്പെടുന്നു. 14 ട്രാൻസ്ജെൻഡർമാരും വോട്ട് രേഖപ്പെടുത്തി. 

നഗരസഭകളിൽ 79. 42% പുരുഷന്മാരും 75.49% സ്ത്രീകളും വോട്ട് ചെയ്തു. ബ്ലോക്ക് പഞ്ചായത്തുകളിൽ 82.86 % പുരുഷന്മാരും 79.25% സ്ത്രീകളും വോട്ട് ചെയ്തു. കോർപ്പറേഷനിലെ പുരുഷന്മാരുടെ വോട്ടിംഗ് ശതമാനം 65.88 ആണ്. സ്ത്രീകൾ 58.44 %. 

നഗരസഭകളിൽ മുവാറ്റുപുഴയിലാണ് ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. 83.91%. ഏറ്റവും കുറവ് തൃക്കാക്കരയിൽ 72.10%

മറ്റു നഗരസഭകളിലെ വോട്ടിംഗ് ശതമാനം:

  • കൂത്താട്ടുകുളം – 79.80,
  • തൃപ്പൂണിത്തുറ – 76.66
  • കോതമംഗലം – 78.85,
  • പെരുമ്പാവൂർ – 81.18
  • ആലുവ – 75.08,
  • കളമശേരി – 73.99,
  • നോർത്ത് പറവൂർ – 80.58,
  • അങ്കമാലി – 80.72,
  • ഏലൂർ – 81.31,
  • തൃക്കാക്കര – 71.99
  • മരട് – 78.60,
  • പിറവം – 76.37

എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.

ബ്ലോക്ക് പഞ്ചായത്തുകളിൽ വടവുകോട് ബ്ലോക്കിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. 84.30%. ഏറ്റവും കുറവ് കുറവ് ഇടപ്പള്ളിയിലാണ്. 76.22 %

ബ്ലോക്ക് പഞ്ചായത്തുകളിലെ വോട്ടിംഗ് ശതമാനം:

  • ആലങ്ങാട് – 78.40,
  • പറവൂർ – 80.55, 
  • അങ്കമാലി- 81.91,
  • കൂവപ്പടി – 82.10
  • വാഴക്കുളം – 84.16,
  • വൈപ്പിൻ – 77.98,
  • പള്ളുരുത്തി – 79.82, 
  • മുളന്തുരുത്തി – 78.10,
  • കോതമംഗലം – 82.37,
  • പാമ്പാക്കുട – 77.41,  
  • പാറക്കടവ്- 81.86,
  • മുവാറ്റുപുഴ – 82.54

എന്നിങ്ങനെയാണ് ബ്ലോക്ക് പഞ്ചായത്തുകളിലെ പോളിംഗ് ശതമാനം. ജില്ലാ പഞ്ചായത്തിലെ പോളിംഗ് ശതമാനം 81 ആണ്.

ബന്ധപ്പെട്ട രേഖ:https://www.prd.kerala.gov.in/ml/node/105266

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *