എറണാകുളം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് പ്രകാരം ജില്ലയിൽ 77.28 % പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജില്ലയിൽ ആകെയുള്ള 2588182 വോട്ടർമാരിൽ 2000253 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 996717 പുരുഷന്മാരും 1003522 സ്ത്രീകളും ഉൾപ്പെടുന്നു. 14 ട്രാൻസ്ജെൻഡർമാരും വോട്ട് രേഖപ്പെടുത്തി.
നഗരസഭകളിൽ 79. 42% പുരുഷന്മാരും 75.49% സ്ത്രീകളും വോട്ട് ചെയ്തു. ബ്ലോക്ക് പഞ്ചായത്തുകളിൽ 82.86 % പുരുഷന്മാരും 79.25% സ്ത്രീകളും വോട്ട് ചെയ്തു. കോർപ്പറേഷനിലെ പുരുഷന്മാരുടെ വോട്ടിംഗ് ശതമാനം 65.88 ആണ്. സ്ത്രീകൾ 58.44 %.
നഗരസഭകളിൽ മുവാറ്റുപുഴയിലാണ് ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. 83.91%. ഏറ്റവും കുറവ് തൃക്കാക്കരയിൽ 72.10%
മറ്റു നഗരസഭകളിലെ വോട്ടിംഗ് ശതമാനം:
- കൂത്താട്ടുകുളം – 79.80,
- തൃപ്പൂണിത്തുറ – 76.66
- കോതമംഗലം – 78.85,
- പെരുമ്പാവൂർ – 81.18
- ആലുവ – 75.08,
- കളമശേരി – 73.99,
- നോർത്ത് പറവൂർ – 80.58,
- അങ്കമാലി – 80.72,
- ഏലൂർ – 81.31,
- തൃക്കാക്കര – 71.99
- മരട് – 78.60,
- പിറവം – 76.37
എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
ബ്ലോക്ക് പഞ്ചായത്തുകളിൽ വടവുകോട് ബ്ലോക്കിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. 84.30%. ഏറ്റവും കുറവ് കുറവ് ഇടപ്പള്ളിയിലാണ്. 76.22 %
ബ്ലോക്ക് പഞ്ചായത്തുകളിലെ വോട്ടിംഗ് ശതമാനം:
- ആലങ്ങാട് – 78.40,
- പറവൂർ – 80.55,
- അങ്കമാലി- 81.91,
- കൂവപ്പടി – 82.10
- വാഴക്കുളം – 84.16,
- വൈപ്പിൻ – 77.98,
- പള്ളുരുത്തി – 79.82,
- മുളന്തുരുത്തി – 78.10,
- കോതമംഗലം – 82.37,
- പാമ്പാക്കുട – 77.41,
- പാറക്കടവ്- 81.86,
- മുവാറ്റുപുഴ – 82.54
എന്നിങ്ങനെയാണ് ബ്ലോക്ക് പഞ്ചായത്തുകളിലെ പോളിംഗ് ശതമാനം. ജില്ലാ പഞ്ചായത്തിലെ പോളിംഗ് ശതമാനം 81 ആണ്.
ബന്ധപ്പെട്ട രേഖ:https://www.prd.kerala.gov.in/ml/node/105266

