റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാ​ല​ക്കാ​ട്: പ​ച്ച​ക്ക​റി വ​ണ്ടി​യി​ല്‍ എത്തിച്ച ര​ണ്ടു​കോ​ടി രൂ​പ​യു​ടെ ക​ഞ്ചാ​വ് പി​ടി​കൂ​ടി. വി​ശാ​ഖ​പ​ട്ട​ണ​ത്തു നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച
നാ​ലു​പേ​രെയാണ് എ​ക്സൈ​ന്ന് പി​ടി​കൂടിയത്.

പ​ട്ടാ​മ്പി തി​രു​വേ​ഗ​പ്പു​റ ചെ​മ്പ്രദേ​ശം ക​ള​ത്തും​പ​ടി വീ​ട്ടി​ല്‍ വി​ജേ​ഷ് (31), പ​യ്യ​ന്നൂ​ര്‍ ക​ണ്ണ​മം​ഗ​ലം കു​റ്റ​ന്‍​പ​റ​മ്പില്‍ വീ​ട്ടി​ല്‍ ഷി​നോ​ജ് (33), കൊ​ച്ചി ക​ണ​യ​ന്നൂ​ര്‍ പൂ​ണി​ത്ത​റ പ​റ​പ്പു​ള്ളി വീ​ട്ടി​ല്‍ സി​ക്സ​ണ്‍ (31), തൃ​പ്പൂ​ണി​ത്തു​റ കൊ​പ്പാ​ണ്ടി​ശേ​രി വീ​ട്ടി​ല്‍ രാ​ജേ​ഷ് (42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ഷാ​ജി എ​സ്. രാ​ജ​ന്റെ നി​ര്‍​ദേ​ശ പ്ര​കാ​രം വാ​ള​യാ​ര്‍ ടോ​ള്‍ പ്ലാ​സ​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വു ക​ട​ത്തു സം​ഘം കു​ടു​ങ്ങി​യ​ത്.

എ​ക്സൈ​സ് സ്പെ​ഷ്യ​ല്‍ സ്ക്വാ​ഡ് സി​ഐ പി.​കെ. സ​തീ​ഷ്, ഇ​ന്‍​സ്പ​ക്ട​ര്‍ ഷൗ​ക്ക​ത്ത​ലി, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ.​പി. ഷ​നൂ​ജ്, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ശ്രു​തീ​ഷ്, ബി​ജു, രാ​ജേ​ഷ്, അ​ഭി​ലാ​ഷ്, അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *