റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ റോബോട്ടും എത്തി. എറണാകുളം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ ബൂത്തിലാണ് റോബോട്ട് പ്രവർത്തനനിരതമായത്. ബൂത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ താപനില പരിശോധനയും, സാനിറ്റൈസര്‍ വിതരണവുമാണ് റോബോട്ട് നിര്‍വഹിക്കുന്നത്. ഹുമനോയിഡ് റോബോട്ടാണിത്. ജനങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് റോബോട്ടിന്റെ ജോലി.

ജില്ലാ ഭരണകൂടത്തിന്റേയും തെരഞ്ഞെടുപ്പ് കമ്മീഷന്റേയും അനുമതിയോടെ അസിമോ റോബോട്ടിക്സ് എന്ന കമ്പിനിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ റോബോട്ടിനെ‌ അവതരിപ്പിച്ചത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് റോബോട്ടിന്റെ സേവനം ഏർപ്പെടുത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *