പാലക്കാട്: പച്ചക്കറി വണ്ടിയില്‍ എത്തിച്ച രണ്ടുകോടി രൂപയുടെ കഞ്ചാവ് പിടികൂടി. വിശാഖപട്ടണത്തു നിന്നും കൊച്ചിയിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച
നാലുപേരെയാണ് എക്സൈന്ന് പിടികൂടിയത്.
പട്ടാമ്പി തിരുവേഗപ്പുറ ചെമ്പ്രദേശം കളത്തുംപടി വീട്ടില്‍ വിജേഷ് (31), പയ്യന്നൂര്‍ കണ്ണമംഗലം കുറ്റന്പറമ്പില് വീട്ടില്‍ ഷിനോജ് (33), കൊച്ചി കണയന്നൂര്‍ പൂണിത്തറ പറപ്പുള്ളി വീട്ടില്‍ സിക്സണ്‍ (31), തൃപ്പൂണിത്തുറ കൊപ്പാണ്ടിശേരി വീട്ടില്‍ രാജേഷ് (42) എന്നിവരാണ് പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ഡെപ്യൂട്ടി കമ്മീഷണര്‍ ഷാജി എസ്. രാജന്റെ നിര്‍ദേശ പ്രകാരം വാളയാര്‍ ടോള്‍ പ്ലാസയില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവു കടത്തു സംഘം കുടുങ്ങിയത്.
എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സിഐ പി.കെ. സതീഷ്, ഇന്‍സ്പക്ടര്‍ ഷൗക്കത്തലി, പ്രിവന്റീവ് ഓഫീസര്‍ കെ.പി. ഷനൂജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശ്രുതീഷ്, ബിജു, രാജേഷ്, അഭിലാഷ്, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

