റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുപ്രിംകോടതി ചീഫ് ജസ്റ്റിസിൻ്റെ അമ്മയെ കബളിപ്പിച്ച്‌ രണ്ടരക്കോടി രൂപതട്ടിയെടുത്തു.മേല്‍നോട്ടക്കാരന്‍ അറസ്റ്റിൽ

December 10, 2020 - 5:43 pm

ന്യൂഡൽഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അമ്മയെ കബളിപ്പിച്ച്‌ രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ മേല്‍നോട്ടക്കാരന്‍ അറസ്റ്റിൽ. തപസ് ഘോഷ് (49) ആണ് പിടിയിലായത്.

ബോബ്ഡെയുടെ അമ്മ മുക്ത ബോബ്ഡെയെയാണ് തട്ടിപ്പിൽ അകപ്പെടുത്തിയത്. ബോബ്ഡെ കുടുംബത്തിന്റെ വിശ്വസ്തനായി ജോലി നോക്കുന്ന ആളായിരുന്നു ഇയാൾ. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിന് ഇയാളെ കൈമാറി.

സിവില്‍ ലൈന്‍സില്‍ ആകാശവാണി സ്ക്വയറിലുള്ള സീസണ്‍സ് ലോണ്‍ ബോബ്ഡെ കുടുംബത്തിന്റേതാണ്. ആ സ്ഥാപനം മുക്ത ബോബ് ഡെയുടെ ഉടമസ്ഥതയിലാണ്. ഇതിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത് തപസ് ഘോഷായിരുന്നു.‌

ഇതിനിടെ പല തവണ തപസ് ഘോഷ് പണം തട്ടിയെടുത്തു.
കല്യാണം, റിസപ്ഷനുകള്‍ തുടങ്ങിയ പരിപാടികള്‍ക്ക് ഈ സ്ഥാപനം വാടകയ്ക്കു നല്‍കാറുണ്ട്. അതുമായി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ് .

പണതട്ടിപ്പ് ബോധ്യപ്പെട്ട മുക്ത ബോബ്ഡെ സാമ്പത്തിക വഞ്ചനയ്ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ മൂന്ന് വര്‍ഷത്തിനിടെ തപസ് ഘോഷ് 2.5 കോടി രൂപ തട്ടിച്ചതായി ബോധ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *