തൃശൂർ: മന്ത്രി എ. സി മൊയ്തീനെതിരെ ആരോപണവുമായി അനിൽ അക്കര എം.എൽ.എ രംഗത്ത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ മന്ത്രി മൊയ്തീൻ രാവിലെ 6.56 ന് വോട്ടു ചെയ്തത് ചട്ടലംഘനമാണെന്ന് അനിൽ അക്കര ആരോപിച്ചു. മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു. സംഭവത്തിൽ യുഡിഎഫ് ബൂത്ത് ഏജന്റ് പരാതി നൽകിയിട്ടുണ്ട്.
എന്നാൽ 6.56 തന്നെ ക്രമീകരണങ്ങൾ പൂർത്തിയാക്കി പോളിംഗ് ഉദ്യോഗസ്ഥർ വോട്ടെടുപ്പ് ആരംഭിച്ചതാണെന്നും 6.40 മുതൽ ക്യൂവിന്റെ ഏറ്റവും മുന്നിൽ നിന്ന മന്ത്രി ആദ്യം വോട്ട് ചെയ്തതാണെന്നും എൽഡിഎഫ് പ്രവർത്തകർ പറയുന്നു.

