പീരുമേട്: ഭാര്യ രാജ്യലക്ഷ്മി(30)യെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് ചന്ദ്രവനം പ്രിയദര്‍ശിനി കോളനിയിലെ രാജ(36) അറസ്റ്റിലായി. വ്യാഴാഴ്ച (3/11/2020) പുലര്‍ച്ചെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
10 വര്‍ഷം മുമ്പ് ഭര്‍ത്താവിനേയും മകളേയും ഉപേക്ഷിച്ച് രാജലക്ഷ്മി രാജക്കൊപ്പം വരുകയായിരുന്നു. ഇവര്‍ക്ക് ആറുവയസുളള പെണ്‍കുട്ടിയുണ്ട്. ഈ കുട്ടിയാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത് .



