റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂയോര്‍ക്ക്: 20 ഇന്ത്യന്‍ ജവാന്‍മാരുടെ വീരമൃത്യുവിനിടയാക്കിയ ഗാല്‍വാനിലെ സംഘര്‍ഷം ചൈന അസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് അമേരിക്കയിലെ ഉന്നതതല സമിതി. യുനൈറ്റഡ് സ്റ്റേറ്റ്സ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യു കമ്മീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജപ്പാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ സമ്മര്‍ദ തന്ത്രം പ്രയോഗിക്കുകയും പ്രകോപനപരമായി പെരുമാറുകയും ചെയ്തതിന് പിന്നാലെയാണ് ഗാല്‍വാന്‍ സംഭവം ചൈന ആസൂത്രണം ചെയ്തത്. ആളപായമുണ്ടാകാനുള്ള സാധ്യതയും ചൈന മുന്നില്‍ക്കണ്ടിരുന്നുവെന്നും യു എസ് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു

ഇതിനെല്ലാം പുറമേ ആക്രമണമുണ്ടാകുന്നതിന് ഒരാഴ്ച മുമ്പ് ചൈന ആയിരത്തോളം ചൈനീസ് സൈനികരെ അണിനിരത്തുകയും തയ്യാറെടുപ്പ് നടത്തിയതിന്റെയും തെളിവുകളായി സാറ്റലൈറ്റ് ചിത്രങ്ങളുണ്ട്. യുഎസ്- ചൈന പ്രശ്‌നത്തില്‍ ഇടപെട്ടാല്‍ ഇന്ത്യയ്ക്ക് തങ്ങളുമായുള്ള വാണിജ്യ സാമ്പത്തിക ഇടപാടില്‍ ഇന്ത്യയ്ക്ക് പ്രഹരം ഏല്‍ക്കേണ്ടിവരുമെന്ന് ചൈനീസ് ഔദ്യോഗിക ദിനപത്രം ഗ്ലോബല്‍ ടൈംസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതും ചൈനയ്ക്കുള്ള പങ്കിന്റെ തെളിവായാണ് യുഎസ് വിലയിരുത്തുന്നത്.അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുക്കുന്നതിന് മുമ്പ് തന്നെ സ്ഥിരതയ്ക്കായി ആക്രമണത്തെ ഉപയോഗപ്പെടുത്തുമെന്ന് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെങ്‌ഗെ പറഞ്ഞതും ശ്രദ്ധിക്കേണ്ടതാണെന്നും യുഎസ് പറയുന്നു.ചൈനീസ് സൈന്യത്തിനും ആള്‍നാശമുണ്ടായെങ്കിലും ഇതെക്കുറിച്ചുള്ള വിവരങ്ങളൊന്നും ചൈന വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ലെന്നും യുഎസ് കമ്മീഷന്‍ കോണ്‍ഗ്രസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *