വാക്സിൻ വന്നാലും മാസ്ക്ക് ഒഴിവാക്കാനാവില്ല -ഐ സി എം ആർ

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമായാലും മാസ്ക് ഒഴിവാക്കാനാവില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ ചീഫ് പ്രൊഫസര്‍ ബല്‍റാം ഭാര്‍ഗവ. നിലവിലുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടി വരും.

ലക്നൌവിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച വെബ്ബിനാറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

2021 ജൂലൈയില്‍ 30 കോടി ആളുകള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കും. ഇന്ത്യ വികസിപ്പിക്കുന്ന വാക്സിന്‍ രാജ്യത്തിന് വേണ്ടി മാത്രമുള്ളതല്ല, 60 ശതമാനം വികസ്വര രാഷ്ട്രങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. 24 നിര്‍മ്മാണ യൂണിറ്റുകളും 19 സ്ഥാപനങ്ങളും കോവിഡ് വാക്സിന്‍ വികസിപ്പിച്ചെടുക്കാന്‍ പങ്കാളികളാകുമെന്നും ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു.തുടര്‍ന്നുള്ള കാര്യങ്ങള്‍ അതിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →