റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരേ സമയം എ​ല്‍.​ഡി.​എ​ഫി​ലും യു.​ഡി.​എ​ഫി​ലും മത്സരിച്ച് അമ്മിണി രാഘവൻ

November 29, 2020 - 12:55 pm

കി​ഴ​ക്ക​മ്പലം: ഒരേ സമയം എ​ല്‍.​ഡി.​എ​ഫി​ലും യു.​ഡി.​എ​ഫി​ലും മത്സരിച്ച് കിഴക്കമ്പലം പ​ഞ്ചാ​യ​ത്തി​ലെ കു​മ്മ​നോ​ട് വാ​ര്‍ഡി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍ഥി അമ്മിണി രാഘവൻ.

ഇ​രു​മു​ന്ന​ണി​യും പിന്തുണയ്ക്കുന്നത് അ​മ്മി​ണി​യെ​യാ​ണ്. അ​മ്മി​ണി​ക്കു​വേ​ണ്ടി പ്ര​ത്യേ​ക ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ച്ച്‌ പ്ര​ചാ​ര​ണ​വും ആ​രം​ഭി​ച്ചു.കി​ഴ​ക്ക​മ്പല​ത്തെ പ്രത്യേക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു നീ​ക്ക​മെ​ന്നാ​ണ് ഇ​രു​മു​ന്ന​ണി​യുടെയും വാദം.

കുട ചിഹ്നത്തിൽ മത്സരിക്കുന്ന അമ്മിണിയെ വോട്ട് ചെയ്ത് വിജയിപ്പിക്കാൻ അഭ്യർത്ഥിച്ച് പതിച്ച പോസ്റ്ററുകളും ബോർഡുകളും കൗതുകകരമാണ്.
ഒ​രു ബോ​ര്‍ഡി​ല്‍ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി എ​ന്നാ​ണെങ്കി​ല്‍ മ​റ്റേ ബോ​ര്‍ഡി​ല്‍ എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി എ​ന്നാ​ണ് വിശേഷണം.

ട്വ​ന്‍​റി 20യു​ടെ പി.​ഡി. ശ്രീ​ഷ​യും എ​ന്‍.​ഡി.​എ​യു​ടെ അ​ഞ്ജു രാ​ജീ​വു​മാ​ണ് എ​തി​ര്‍ സ്ഥാ​നാ​ര്‍ഥി​ക​ൾ

ത​ങ്ങ​ളു​ടേ​താ​ണ് സ്ഥാ​നാ​ര്‍ഥി​യെ​ന്നും പി​ന്തു​ണ സം​ബ​ന്ധി​ച്ച്‌ ഒ​രു നീ​ക്കു​പോ​ക്കും ഉ​ണ്ടാ​യി​ട്ടില്ലെന്നും എൽ ഡി എഫ് പറയുന്നു. എന്നാൽ പ്രാ​ദേ​ശി​ക നീ​ക്കു​പോ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പി​ന്തു​ണ​യെ​ന്നാ​ണ് യു.​ഡി.​എ​ഫിൻ്റെ വാദം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *